Sunday, January 15, 2012

സന്ദീപാനന്ദയുടെ വെളിപാടുകള്‍

കാവി വസ്ത്ര ധാരിയായ ഒരു വ്യക്തിയെ കുറിച്ച് ഇങ്ങനെ ഒരു ലേഘനം എഴുതേണ്ടി വന്നതില്‍ അതീവ ദുഃഖം ഉണ്ട് എന്നാല്‍ കാവിയോ രുദ്രാക്ഷമോ മറ്റു ബാഹ്യ ലിംഗങ്ങളോ അല്ല സംന്യാസത്തിന്റെ അളവ് കോല്‍ എന്നതിനാലും, സീതാ ഹരണാര്‍ത്ഥം വന്ന രാവണനും ഇതേ വേഷമാണ് ധരിച്ചിരുന്നത് എന്നത് കൊണ്ടും ശ്രീ സന്ദീപിനെക്കുറിച്ച് എഴുതാതിതിരിക്കാന്‍ നിര്‍വാഹം ഇല്ലാത്തതുകൊണ്ടും ചില കാര്യങ്ങള്‍ പങ്കുവക്കട്ടെ..

ഫയല്‍ ചിത്രം 



കഴിഞ്ഞ ദിവസം സന്ദീപ് നടത്തിയ ചില പരാമര്‍ശങ്ങള്‍ വളരെ വിചിത്രവും അത്ഭുതാവഹവും അതിലുപരി അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഗരിമ വിളിച്ചോതുന്നതും ആയിരുന്നു..മഹാഭാരത യുദ്ധം മനസ്സിന്റെ ആഭ്യന്തര യുദ്ധം മാത്രമാണെന്നുള്ള വിചിത്രമായ അഭിപ്രായം ആണ് ഏറ്റവും രസകരം. എവിടെ നിന്നാണ് ഇത്തരം മഹത്തായ ആശയം സന്ദീപിനു കിട്ടിയത് എന്തോ ? പൂര്‍വാചാര്യന്മാര്‍ ആരെങ്കിലും ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ടോ ?, അതോ ചരിത്രപരമായി ഈ വാദത്തെ പിന്താങ്ങാന്‍ ഉതകുന്ന തെളിവുകള്‍ എന്തെങ്കിലും ഉണ്ടോ ? പറയുന്ന വസ്തുതകള്‍ക്ക് എന്തെങ്കിലും പ്രമാണം ഉണ്ടോ ? നാലാളെ കൊണ്ട് കയ്യടിപ്പിക്കണം ഊണ് തരാക്കണം അല്ലാണ്ടെന്തു പ്രമാണം ??

സന്ദീപ് തുടരുന്നു
"മഹാഭാരതത്തില്‍ പറയുന്നതെല്ലാം തന്റെ ഭാവനയില്‍നിന്ന് സൃഷ്ടിച്ചതാണെന്ന് രചയിതാവായ വേദവ്യാസന്‍ തന്നെ പറയുന്നുണ്ട്. "
വേദവ്യാസന്‍ എവിടെയാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത് ? മഹാഭാരതം വെറുതെയെങ്കിലും ഒന്ന് വായിച്ചു നോക്കിയാല്‍ നന്നായിരുന്നു സന്ദീപ്, മൂലം വായിക്കാന്‍ കഴിവില്ലെങ്കില്‍ കിളിപ്പാട്ടെങ്കിലും വായിച്ചിട്ട് ഈ പണിക്കിറങ്ങൂ.. നീലകണ്ഠി പോലുള്ള മഹാ വ്യാഖ്യാനങ്ങളുടെ പുറം പേജ് എങ്കിലും ഒന്ന് മറിച്ചു നോക്കിയാല്‍ നന്നായിരിക്കും..


"ധര്‍മ്മബോധം ഉണര്‍ത്താന്‍ ചമച്ച കഥകളാണ് ഇതെല്ലാം"
ഹോ ഹോ ഇതെവിടുന്നാനവോ ഈ കണ്ടുപിടുത്തം 'ഇതിഹാസം' 'പുരാണം' എന്നിവ തമ്മിലുള്ള വ്യത്യാസം പോലും പഠിക്കാതെയാണോ ഭഗവത് ഗീത പഠിപ്പിച്ച് ലോകത്തെ മുഴുവന്‍ ഉദ്ധരിക്കാന്‍ ഇറങ്ങിയത് ?? അപാരം തന്നെ !!
"അയോദ്ധ്യ എന്നാല്‍ ആയുധം ഇല്ലാത്ത സ്ഥലം എന്നാണ് അര്‍ത്ഥം" സ്വാമിയുടെ സംസ്കൃത പാണ്ഡിത്യം വളരെ ശ്ലാംഘനീയം തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അയോദ്ധ്യ- എന്നാല്‍ യോദ്ധ്യം അല്ലാത്തത് എന്നര്‍ത്ഥം അതായത് യുദ്ധം ചെയ്യാന്‍/ ആക്രമിക്കാന്‍ കഴിയാത്തത് എന്നാണ് അര്‍ത്ഥം അല്ലാതെ ആയുധം ഇല്ലാത്തത് എന്നല്ല.


"ഭഗവത് ഗീത മത ഗ്രന്ഥം അല്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു" വിരോധം ഒന്നുമില്ല ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് പക്ഷെ ഒരു ചോദ്യം ഭഗവത് ഗീത എങ്ങനെ മതഗ്രന്ഥങ്ങളില്‍ പെടാതെയാകും ?
 ഭഗവത് ഗീത ഓരോ അദ്ധ്യായവും പൂര്‍ത്തിയായി കഴിയുമ്പോള്‍ ഇതി "ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാംയോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ" എന്നു ചൊല്ലിതന്നെയാണല്ലോ താങ്കളും  പൂര്‍ത്തീകരിക്കുന്നത് ?  ഭഗവത് ഗീത മഹത്തായ ഉപനിഷത്തായതിനാലും  ,സ്വയം വേദസ്വരൂപന്‍ ആയ ശ്രീ കൃഷ്ണനാല്‍ ഉപദേശിക്കപ്പെട്ടതിനാലും ബ്രഹ്മ വിദ്യയായതിനാലും, ഭഗവത് ഗീത പ്രാമാണികമായ മതഗ്രന്ധം തന്നെയാണ്. ഭഗവാന്‍ ഭാഷ്യകാരന്‍ ശ്രീ ശങ്കരാചാര്യര്‍ ഭാഷ്യം ചമച്ച പ്രസ്ഥാന ത്രയിയില്‍ ഒന്നാണ് ഭഗവത് ഗീത എന്നുള്ള വസ്തുത. പേരിന്റെ വാലായി 'ഗിരി' തിരുകി കേറ്റിയ സന്ദീപ് മറക്കരുതായിരുന്നു.


ശ്രീ സന്ദീപ് ഒരുകാര്യം കൂടി താങ്കള്‍ ഈ വസ്ത്രം ഇട്ടുകൊണ്ട് അപമാനിക്കുന്നത്  ജ്ഞാനാഗ്നിയില്‍ സ്വയം ശുദ്ധീകരിചെടുത്ത് ലോക കല്യാണാര്‍ത്ഥം   ജീവിച്ച- ജീവിക്കുന്ന മഹത്തായ സന്യാസി പരമ്പരയെ മുഴുവനായും ആണ്, ആ വസ്ത്രം ധരിച്ച വിവേകാനന്ദനും ശങ്കരനും അടക്കമുള്ള മഹത്തായ ജ്ഞാന സൂര്യന്മാരെയാണ്,
താങ്കളുടെ വിഡ്ഢി പ്രയോഗങ്ങള്‍ താങ്കള്‍ക്ക് ബ്രഹ്മചര്യ ദീക്ഷ നല്കിപ്പോയ ചിന്മയാ മിഷനോടും സാക്ഷാല്‍ ഗുരുദേവ് ചിന്മയാനന്ദ സ്വാമിയോടും ഉള്ള അനാദരവ് തന്നെയാണ്, സര്‍വോപരി ഒരുപറ്റം ജനങ്ങളില്‍ വാക്ചാതുരിയുടെ ബലം കൊണ്ട് വിഡ്ഢിത്തങ്ങള്‍ നിറക്കുന്നതിലൂടെ അവരോടും ഉള്ള വഞ്ചനയാണ്, വാചകതൊഴിലാളിയായി കാലം കഴിക്കാതെ കേരളത്തില്‍ വര്‍ഷങ്ങളോളം ഗീതയും ഉപനിഷത്തുകളും സാമ്പ്രദായികമായി പഠിച്ച ആചാര്യന്മാര്‍ ഉണ്ട് അവരെ ഒക്കെ ആശ്രയിച്ചു ഗീത പഠിക്കൂ..


പിന്നെ ഒരു ചോദ്യം കൂടി കൃഷ്ണന്‍ ജനിച്ച സ്ഥലവും, കുരുക്ഷേത്ര യുദ്ധം നടന്ന സ്ഥലവും ഒക്കെ കാണാന്‍ ആണെന്ന് പറഞ്ഞു താങ്കള്‍ ആയിരക്കണക്കിന് രൂപ വാങ്ങി ടൂര്‍ സംഘടിപ്പിക്കാരുണ്ടല്ലോ?? മഹാഭാരതം ഭാവനയാനെങ്കില്‍, കൃഷ്ണന്‍ സങ്കല്‍പ്പ കഥാപാത്രം ആണെങ്കില്‍ അതൊക്കെ ആള്‍ക്കാരോട് ചെയ്യുന്ന വഞ്ചനയല്ലേ ??


ഒരുകാര്യം കൂടി ആരുടേയും മനസ്സ് വേദനിപ്പിക്കാന്‍ വേണ്ടി അല്ല ഇതെഴുതിയത്, ഗീതയയൂം, സനാതന ധര്മാതെയും ഒക്കെ പറ്റി ആര്‍ക്കും എന്തും പറയാം എന്നുള്ള ധാര്‍ഷ്ട്യം നന്നല്ല അതുകൊണ്ട് പറഞ്ഞെന്നു മാത്രം, സന്തീപ് വളരെ ആവശ്യം ഉള്ള ഘടകം തന്നെയാണ് സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും, വീട്ടമ്മമാര്‍ക്കും സമയം ചിലവാക്കാന്‍ നല്ലോരുപാധി തന്നെയാണ് അങ്ങയുടെ ഗീതാജ്ഞാന യജ്ഞങ്ങള്‍ എന്നത് നിസ്തര്‍ക്കം തന്നെയാണ്, മോക്ഷ ശാസ്ത്രമായ ഭഗവത് ഗീതയെ ഇങ്ങനെ അപമാനിക്കുന്നത് ശരിയല്ലെങ്കിലും സന്തീപിന്റെ 'കഞ്ഞി കുടിയെ' ഓര്‍ത്ത് ഗീതാ മാതാവും, ശ്രീ കൃഷ്ണ പരമാത്മാവും, ഭാഷ്യകാരനും ചിന്മയാനന്ദ സ്വാമിയും ഒക്കെ മാപ്പ് നല്‍കട്ടെ എന്നു ഹൃദയ പൂര്‍വ്വം പ്രാര്‍ഥിക്കുന്നു.


 "ജടിലോ മുണ്ഡീ ലുഞ്ഛിത കേശഃ 
കാഷായാംബര ബഹുകൃത വേഷഃ 
പശ്യന്നപി ച ന പശ്യതി മൂഢോ 
ഉദരനിമിത്തം ബഹുകൃത വേഷഃ "


55 comments:

  1. he deserves it. For too long he has been insulting the sentiments of Hindus and it is high time some one exposed him. He seems to have ulterior motives in coming out with this new controversy. He is surely on the payroll of forces bent upon destroying sanatana dharma.

    ReplyDelete
  2. അതെ ഇതുപോലെയുള്ള ഉടായിപ്പ് പ്രഭാഷകര്‍ ധര്മത്തെ ഉദ്ധരിക്കുക അല്ല ചെയ്യുന്നത് അധപതിപ്പിക്ക്കയാണ്
    സന്ദീപ്‌ ചൈതന്യമാര്‍ സന്തോഷ്‌ മാധവന്‍മാരെക്കാള്‍ സമാജത്തിനെ ദോഷകരമായ് ബാധിക്കും

    ReplyDelete
  3. അഭിനന്ദനങ്ങള്‍ ഈ പോസ്റ്റിനു..

    ReplyDelete
  4. He needs money to fill Diesel in his Mercedes Benz M Class ML. Even a kid with basic Sanskrit know meaning of Ayodhya. Sandeepji, please learn, don't feel bad you still have time to learn but don't spoil new generation.
    In a way his teachings are good, he is going to Arab countries and showing Geeta books(selling). God know what is in that Geeta.

    ReplyDelete
  5. നാലു വാക്കുകള്‍ കൊണ്ട് അല്ലാ മുഴുവനായും ഒരു മനുഷ്യനെ അളക്കേണ്ടത് ... സന്ദീപാനന്ദയുടെ വാക്കുകള്‍ വളചൊടിക്കുകയാണു അല്ലെങ്കില്‍ അദ്ദേഹത്തിന്ടെ നല്ല ഉദ്ദേശത്തെ ദുരുദ്ദേശമാക്കുന്നു... വര്‍ഷാവര്‍ഷം കോടികള്‍ കൊണ്ടു പോയി ശബരിമലയില്‍ രാഷ്ട്രിയക്കാര്‍ക്ക് കട്ടുമുടിപ്പിക്കാന്‍ വേണ്ടി ഇട്ടു കൊടുക്കുന്നു... ഉത്സവത്തിന്ടെ പേരില്‍ കോടികളില്‍ പടക്കം പൊട്ടിച്ചു കത്തിച്ചു കളയുന്നു ... എന്തുകൊണ്ട് വിശ്യഷ്ടമായ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള വേദവും ഉപനിഷത്തുക്കളും ഇതിഹാസങ്ങളും വരും തലമുറയെ മനസ്സിലാക്കാനായി ഒരോ ക്ഷേത്രത്തിലും അല്ലെങ്കില്‍ അതിനടുത്തായി ഒരു പാഠശാല പണിയുന്നില്ലാ... അദ്ദേഹം ആ സംരഭത്തിനു തുടക്കമിട്ടു . അറിവില്ലായമയുടെ പേരിലും ജാതിയുടെ പേരിലും ആത്മരക്ഷാര്‍ത്തവും ഭാരത സംസ്കാരത്തെ ത്യജിച്ച ഒരു സമൂഹത്തെ തിരിച്ചു കൊണ്ടുവരാന്‍ ഇങ്ങിനെ ഒരു ശ്രമം നടത്തുന്നതില്‍ എന്താണു തെറ്റ് .. ? എ ഫോര്‍ ആപ്പിള്‍ ... ബി ഫോര്‍ ബാള്‍ ... അവന്‍ മനസ്സിലാക്കനുള്ള അറിവ് നേടുമ്പോള്‍ മനസ്സിലാകും എന്താണു ഈ ഫോര്‍ ...

    ReplyDelete
    Replies
    1. a wholesale dealer of Hindu bhakthi,using effective marketing techniques........

      Delete
    2. സാലഗ്രാമത്തില്‍ ഒന്ന് എത്തിനോക്കിയിട്ടു പോരെ ഈ ഈ ലോകസംഗ്രഹത്തിനുള്ള പുറപ്പാടിനെകുരിച്ചുള്ള പൊക്കി പറയല്‍... ഇയാളെ പോലുള്ള ആള്‍ക്കാര്‍ പഠിപ്പിച്ചാല്‍ ധര്‍മ-അര്‍ത്ഥ-കാമ-മോക്ഷ-രൂപത്തിലുള്ള പുരുഷാര്‍ത്തങ്ങളില്‍ മൂന്നാമത്തെതായിരിക്കും പഠിക്കുക... പ്രഭാഷണങ്ങളുടെ സി ഡി വല്ലതും ഉണ്ടെങ്കില്‍ ഒന്ന് കൂടി കേട്ട് നോക്ക്..

      Delete
  6. -അദ്ദേഹം ആ സംരഭത്തിനു തുടക്കമിട്ടു-
    താങ്കളുടെ ചരിത്ര ബോധത്തിന് മുന്‍പില്‍ പ്രണാമം.

    ചിന്മയാനന്ദ സ്വാമിയെക്കുരിച്ച്ചോന്നും കേട്ടിട്ടേ ഇല്ലാന്ന് തോന്നുന്നു..
    വേദവും വേദാന്തവും തെറ്റായി പഠിപ്പിച്ച് ജനതയ വഴിതെറ്റിക്കുന്നത് ഒരു തരത്തിലും നീതീകരിക്കത്തക്കതല്ല.
    സന്ദീപിന്റെ ഉദ്ദേശം കാശുണ്ടാക്കളും പേരെടുക്കലും അല്ലെങ്കില്‍ ഗീത ശരിയായ് പഠിച്ച് പ്രചരിപ്പിക്കട്ടെ അല്ലാണ്ടെ
    വായില്‍ തോന്നിയത് വിളിച്ചു പറയുകയല്ല വേണ്ടത്

    ReplyDelete
  7. ഏതാണ്ട് രണ്ടായിരം വര്‍ഷമായി ഭാരതീയരെ അടിമത്വത്തിന്റെയും അജ്ഞതയുടേയും അന്തകാരത്തിലേക്ക് തളര്‍ത്തി ഉറക്കാന്‍ ഉപയോഗിച്ച ഭഗവദ് ഗീതയും, മഹാഭാരതവും, രാമായണവുമൊക്കെ വിമര്‍ശനവിധേയമാക്കേണ്ടതും, ബ്രാഹ്മണ്യം അതില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന വര്‍ഗ്ഗീയ വിഷം പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവരേണ്ടതും സാമൂഹ്യ പുരോഗതിക്ക് ഒഴിച്ചുകൂടാനാകാത്ത സാംസ്ക്കാരിക പ്രവര്‍ത്തനമാണ്. സന്ദീപ ചൈതന്യയെപ്പോലുള്ളവര്‍ ആ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ അതുകൊണ്ടുതന്നെ സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു.

    ReplyDelete
    Replies
    1. ഇവനെപ്പോലെ ഹിന്ദുക്കളെ അസഭ്യം പറഞ്ഞു നടക്കുന്നവന്മാരുടെ കൈയാളാണ് അയാളെന്ന് ഇതില്‍ നിന്ന് വ്യക്തമായല്ലോ! ഒരു പ്രസ്ഥാനത്തില്‍ നുഴഞ്ഞു കയറിയിരുന്ന് അതിനെ നശിപ്പിക്കുക എന്ന അടവുനയം ആണ് ഇയാള്‍ സ്വീകരിച്ചിരിക്കുന്നത്. ഭഗവത്ഗീതയെ പുശ്ചിക്കുന്ന ചിത്രകാരനെപ്പോലുള്ള സംസ്കാര രഹിതര്‍ക്ക് ഇവിടെ എന്ത് കാര്യം? (പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തെന്തു കാര്യം - വല്ല അസഭ്യം പറയുന്നിടത്തും പോയി തെറി എഴുതിക്കൂടെ!) ബ്രഹ്മചാരിയായിരുന്നപ്പോഴേ "സ്വാമി" എന്ന് സ്വയം സംബോധന ചെയ്യുകയും വനിതാ മാസികയില്‍ സ്ത്രീയെ കണ്ട് ആസ്വദിക്കുന്നത് സ്വാമിമാര്‍ക്ക് തെറ്റല്ലെന്നും മറ്റും പറയുകയും ചെയ്ത ഇയാള്‍ ഒരു കള്ള സ്വാമിയാണെന്നതിന് അയാളുടെ സില്‍ക്ക് "കാഷായം" പോരേ തെളിവ്. ഇവനൊക്കെയാണ് യഥാര്‍ത്ഥ സന്ന്യാസിമാരുടെയും സനാതന ധര്‍മ്മത്തിന്റെയും ശത്രു. ചിത്രകാരനെപ്പോലുള്ള ഇരപ്പകളെ അവഗണിക്കുന്നാതാണ് ശരിയെങ്കിലും "അജണ്ട" ചൂണ്ടിക്കാട്ടാന്‍ കമന്റുന്നു.

      Delete
  8. see this link...
    http://www.youtube.com/results?search_query=Swami+Nirmalananda+Giri+Maharaj+-+Introduction+to+Bhagavad+Gita+-+Part+1&oq=Swami+Nirmalananda+Giri+Maharaj+-+Introduction+to+Bhagavad+Gita+-+Part+1&aq=f&aqi&aql&gs_sm=s&gs_upl=8085l10808l0l12592l4l4l0l0l0l0l453l1329l0.1.0.2.1l4l0

    ReplyDelete
  9. മൂല കൃതി എന്നത് ഉദ്ദേശിക്കുന്നത് "ജയ" ത്തെയാണോ???

    ReplyDelete
  10. ഇപ്പോള്‍ ലഭ്യമായ മൂലം എന്നെ ഉദ്ദേശിച്ചിട്ടുള്ളു..
    ഇനി ജയമോ, ഭാരതാമോ, മഹാഭാരതമോ(അങ്ങിനെ ഉണ്ടെങ്കില്‍ ) ഏതായാലും വിരോധമില്ല

    ReplyDelete
  11. Swami Sandeep Chaithanya Paranjathu Pacha paramaartham. Lokah Samasthah SukhinoBhavanthu Aum Shanthi, shanthi, Shanthihi Annu Cholli Athu anubhavikkandunna Hinduvunte Manassil Pakayudeyum, Vidweshathinteyum yudham Srishtichu Dharma bhoomiya KUrukshetra Bhoomiyakkunna SanghParivarinu Athu Athra Dahikkilla. Avaruda Valarcha polum Manushyaruda Manasil Paka srishtichitanu. Anu Hindhu Bhagavath geethaya Sariyayi Manasilaakkunnuvo Annu RSS nte Maranamaayirikkum .

    ReplyDelete
    Replies
    1. മൂന്ന് നേരവും മൂക്ക് മുട്ടെ ശാപ്പടടിച്ചു ഏമ്പക്കം വരുമ്പോള്‍ സ്വാമി ഓംകാരം മുഴക്കിയതാണെന്ന് തെറ്റിദ്ധരിപ്പിച്ചു പണ്ടെങ്ങോ കേട്ട സുഭാഷിതത്തിന്റെ കഷ്ണങ്ങളും ചൊല്ലി ആചാര്യവേഷം കെട്ടി നടക്കുന്ന ഇയാള്‍ അല്പമെങ്കിലും വിവരമുള്ളവരുടെ അടുത്തുചെന്നു പഠിക്കട്ടെ ഗീത എന്ത് എന്ന്; അതിനു ശേഷം ആകാം ഗീതയ്ക്ക് സ്കൂളും കോളേജ്ഉം തുടങ്ങല്‍... പ്രഭാഷണവേദിക്ക് വെളിയില്‍ ഇറങ്ങിയാല്‍ ഗീത ആരെനെന്നു പുള്ളിയെ ചുറ്റിപ്പറ്റി നിന്നാല്‍ പെട്ടെന്ന് മനസ്സില്‍ ആകും.... ഇദ്ദേഹം പ്രസ്ഥാനത്തിന് വെളിയില്‍ പോകാനുണ്ടായ യഥാര്‍ഥകാരണം ചിന്മയാമിഷന്‍ എനിയ്ന്കിലും പൊതുജനങ്ങളോട് പറയണം... ഇതൊരു സാമൂഹികമായ ബാധ്യത ആണ്.... മസാലകഥകളുടെ അകമ്പടിയോടെ ഗീതാശ്ലോകം തട്ടിമൂളിച്ചാല്‍ ഗീതാജ്ഞാനയജ്ഞം ആയിപ്പോയി എന്ന് മലയാളിക്ക് തെറ്റിദ്ധാരനയുണ്ടെന്നു വിചാരിക്കെണ്ടതില്ല... പുരാണത്തിന്റെയും ഇതിഹാസങ്ങളുടെയും സാമാന്യലക്ഷണങ്ങള്‍ എങ്കിലും പോയി പഠിക്കട്ടെ ഇയാള്‍.. എന്നിട്ടാകാം ഇതിനെ വിറ്റു കാശാക്കുന്നത് ...

      Delete
  12. This comment has been removed by the author.

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. Excellent Post...Here after dont listen to sandeep Chaithanya..Everybody follow Sooraj!!!
    He is going to reveal the truth....Thank Sooraj...

    Kindly share your valuable feed back about Udhith Chaithanyaji also ...

    ReplyDelete
  15. ''ആധ്യാത്മിക രഹസ്യങ്ങളെ നാടക രൂപത്തില്‍ അവതരിപ്പിക്കുക എന്നത് ഹൈന്ദവ ആചാര്യന്മാരുടെ ഒരു വിശേഷ സംബ്രദായമാത്രേ '' സ്വാമി ചിന്മയാനന്ദന്റെ ഗീത വ്യുഖ്യാനം ഇങ്ങിനെയാണ് തുടങ്ങുനത് ..ഇത് പറഞ്ഞപ്പോള്‍ ആരും അദ്ദേഹത്തെ കല്ലെറിയാന്‍ നിന്നിട്ടില്ലലോ ..

    ReplyDelete
  16. Vijay,

    ഹയ്യയ്യോ എന്തൊരു കണ്ടു പിടുത്തം ചിന്മയാനന്ദ സ്വാമി അത്രേം പറഞ്ഞ നിര്‍ത്തിയിട്ടില്ല ബാക്കികൂടി ഒന്ന് വായിച്ചു നോക്കൂ..

    ReplyDelete
  17. " Kindly share your valuable feed back about Udhith Chaithanyaji also ... "
    ബഹുമാന്യനായ ശ്രീ ബ്രഹ്മചാരി ഉദിത് ചൈതന്യാ ജിയെ ഇതിലേക്ക് എന്തിനു വലിച്ച്ചിഴക്കണം ?അദ്ദേഹം സന്ദീപിനെ പോലെ നിരുത്തരവാദിത്ത്വപരമായ വിടുവായന്‍ പരാമര്‍ശങ്ങള്‍ നടത്താറില്ലല്ലോ

    ReplyDelete
    Replies
    1. സന്ദീപ്‌ എന്ന നാണയത്തിന്റെ മറുവശം ആണ് ഉദിത് ചൈതന്യ ..സന്ദീപന്റെ "ഗുണവതിയാരം" എല്ലാം അതില്‍ കൂടിയ അളവില്‍ ഉദിതന്നു ഉണ്ട്...അഹങ്കാരം,പരപുച്ചം, സംസ്കൃതത്തില്‍ അജ്ഞത,മസാലകഥാകഥനപാടവം,ലളിത കോമളമായതിനോട് ഒരു 'കമ്പം',സാമ്പത്തീക അത്യാര്‍ത്തി, ക്ഷേത്രധ്വംസനത്വര,എന്നാല്‍ ക്ഷേത്രത്തില്‍ തന്നെ പോയി പരിപാടി നടത്തി 'ദക്ഷിണ' വസൂലാക്കാന്‍ ഉള്ള ഉളുപ്പില്ലായ്മ... ഇങ്ങനെ എണ്ണിയാല്‍ തീരാത്ത സവിശേഷതകള്‍ ഉള്ളവരാണ് ഈ നവ "ആചാര്യന്മാര്‍"... പിന്നെ നാട്ടുകാരും ചില ഭക്തന്മാരും പറയുന്ന സവിശേഷതകള്‍ തല്‍ക്കാലം മാറ്റി വയ്ക്കാം...

      Delete
  18. പൂജ്യ സ്വാമി നിര്മാലാനന്ദ ഗിരിമാഹാരാജിന്റെ പ്രഭാഷണം പോസ്റ്റ്‌ ചെയ്തത് കണ്ടു, അതില്‍ സ്വാമി മഹാഭാരതം കേട്ടുകഥയാനെന്നോ കുരുക്ഷേത്ര യുദ്ധം കെട്ടുകഥയാണെന്നോ ഒന്നും അല്ല ചര്‍ച്ച ചെയ്യുന്നത് "ഗീതയില്‍ ഭഗവാന്‍ പറയുന്ന യുദ്ധം എന്താണ്" എന്നതാണ്,

    ReplyDelete
  19. Sandeep
    ഇവിടെ സന്ദീപ്‌ ഏതെങ്കിലും ഹിന്ദു സംഘടനകളെയോ പറ്റി പറഞ്ഞ പരാമര്‍ശങ്ങളെ പറ്റി അല്ല ഞാന്‍ എഴുതിയിരിക്കുന്നത്, മഹാഭാരതം മുഴുവന്‍ തന്റെ ഭാവനാ സൃഷ്ടി ആണ് എന്നു വ്യാസന്‍ പറഞ്ഞു എന്ന വാദവും
    അയോദ്ധ്യ എന്നാല്‍ ആയുധം ഇല്ലാത്തത് എന്നാണ് അര്‍ത്ഥം എന്നും മറ്റുമുള്ള ഹിമാലയന്‍ മണ്ടത്തരങ്ങളെ പറ്റി ആണ്
    ആ വിഷയങ്ങളില്‍ മാത്രം ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടുന്നു.. അതല്ലാത്ത വിഷയങ്ങളെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യം ഇല്ല

    ReplyDelete
  20. എന്തായാലും ഈ ആനന്ദന്‍മാര്‍ക്കൊക്കെ (ഗിരിയായാലും ഉദിച്ചതായാലും )പണം തന്നെ യാണ് മുഖ്യം
    ഞാന്‍ ഇവരെയൊക്കെ പല പരിപാടികള്‍ക്കും ക്ഷണിച്ചിട്ടിട്ടുണ്ട്. ആദ്യ ചോദ്യം
    പരിപാടിയുടെ വലുപ്പം , ഏതൊക്കെ മാധ്യമങ്ങള്‍ വരും
    എന്റെ ദക്ഷിണ 15000/ദിവസം ആണ് റിക്കര്‍ഡ് ചെയ്യുന്നതിന് ഇത്ര എന്നൊക്കെയാണ്
    പുറമേ ഇവരുടെ സിഡികളും മറ്റും വില്കാനുള്ള തന്ത്രവും
    ഉദരനിമിത്തം ബഹുകൃത വേഷഃ

    ReplyDelete
  21. ആയിരിക്കാം, പണവും പ്രശസ്തിയും ആഗ്രഹിക്കുന്നതിനോട് ഒരു മനുഷ്യന്‍ എന്ന നിലയില്‍ വിരോധം ഇല്ല എന്നാല്‍ ഇപ്രകാരമുള്ള വിടുവായത്തരം പറഞ്ഞു ജനങ്ങളെ വഴി തെറ്റിക്കുന്നതിനോടാണ് എതിര്‍പ്പ്.
    അങ്ങൊരു കഞ്ഞി കുടിക്കുന്നതില്‍ ഒരു വിരോധവും ഇല്ല "ഉദരനിമിത്തം"

    ReplyDelete
  22. ബാക്കി ഒക്കെ അനുകൂലിക്കാം പക്ഷെ കണക്ക് പറഞ്ഞു ദക്ഷിണ വാങ്ങിക്കുമോ ?
    വണ്ടിക്കൂലിക്കും ചിലവിനും പുറമേ ?

    ReplyDelete
  23. hey sandeep.... nee entharinjittanu sangaparivarine kurichu parayunnthu?
    lokathinu muzhuvan sukham bhavikkatte ennu ithrayum kaalam japichukondirikkukayayirunnu hindukkal...

    videshashakthikalude aakramanangalil haindava samskaram illathakum enna oru avastha undayirunu oru kalathu.....
    innu athe avastha aayudham upayogikkathe mattullavar srushtichirikkukayanu... subodham nashtapetta mathetharathinte andhatha badhichu ninne polulla kure hindukkal avarkku valam ayirunnu...
    bhoomiyil ninnu haindavarkku swanthamayathellam thattiyudakkan mattullavar sramichathinte result innu hinduvinu swanthamayi oru rashtramo samsthanamo enthinu kevalam oru kochu gramam polum illenna sthithiyayi.....

    hindusthan ennu bharathathe vilikkan pattatha sthithiyayi...

    ennittum porathe hinduvinte kshethrangal etteduthu kollayadichu(munbu ayudha balam kondu ithu cheythathanu.....)

    ingane apamanathinte padukuzhiyilekku chavutti thazhthapedunna hinduvinu oru thangakan anu sanghaparivar prasthanangal....
    athu innu hindukkal manasilakki thudangiyirikkunnu...
    ninne polulla valangale iniyum ivideyulla theevravadikalkku avashyamundu.. nee kidannu kurachu konde irunnolu....

    namasthe.
    bharathamba vijayikkatte

    ReplyDelete
  24. ariyathavan choriyumbol choriyunavan ariyum..hahaha

    ReplyDelete
  25. Om Amruthyswarye Namha
    Om Sree Soorajaya Namaha

    ReplyDelete
  26. ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി ശ്രീമദ് ഭഗവദ്‌ഗീത (ശാങ്കര ഭാഷ്യം) ആസ്പദമാക്കി കൈവല്യാനന്ദ സ്വാമികള്‍ (പന്മന ആശ്രമം, കൊല്ലം) നടത്തിയ ക്ലാസ്സുകളുടെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ഭഗവദ്‌ഗീത ശാങ്കരഭാഷ്യം ഗൗരവമായി പഠിക്കാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും ഈ ക്ലാസ്സുകള്‍ തീര്‍ച്ചയായും പ്രയോജനപ്പെടും.

    http://sreyas.in/gita-class-arjunavishadayoga-01-kaivalyananda-mp3

    ReplyDelete
  27. ശ്രീ സന്ദീപാനന്ദ ഗിരി , അങ്ങ് ശങ്കരാചാര്യ സ്വാമികള്‍,രാമാനുജാചാര്യര്‍ , മാധവാചാര്യര്‍, വല്ലഭാചാര്യര്‍, ശ്രീധരാചാര്യര്‍, മധുസൂദന സരസ്വതി, ശങ്കരാനന്ദാചാര്യര്‍,.നീലകണ്‌ഠചാര്യര്‍. ഇവരുടെ ഒക്കെ ഭഗവത് ഗീതാ വ്യാഖ്യാനം ഒന്ന് വായിച്ചു നോക്കാന്‍ താത്പര്യപ്പെടുന്നു..

    ReplyDelete
  28. Swami Dayananda Saraswati on Kurukshetra near Delhi


    http://www.youtube.com/watch?v=RrDghAJpjpc

    Watch from ~ 10 min

    ReplyDelete
  29. കാവിയും വെള്ളയും ഇട്ടു കുറെ സന്യാസിമാരും സന്യാസിനിമാരും ഇറങ്ങിയിട്ടുണ്ട്... രാവിലെ ടീവിയില്‍ ആണ് ഉപദേശം കൊടുത്തു കൊണ്ട് തുടക്കം...പിന്നെ അമ്പലങ്ങളിലും മറ്റും ഉപദേശം വേറെ ???? ഇതൊക്കെ കേള്‍ക്കാന്‍ ഒരു പണിയും ഇല്ലാത്ത കുറെ ആള്‍ക്കാരും... അവിടെ പോയി ഇതൊക്കെ കേള്‍ക്കുന്ന നേരത് ഇവര്‍ക്ക് കുറച്ചു കൃഷി ചെയ്‌താല്‍ തമിഴ് നാടിനെ ആശ്രയിക്കാതെ നമുക്ക് നല്ല ശുദ്ധമായ പച്ചക്കറി കഴിക്കാം.... ഉപദേശിക്കാതെ ഇവര്‍ക്കും ഇത് പോലെ എന്തെങ്കിലും നാടിനു നന്മ വരുത്തുന്ന എന്തെങ്കിലും ചെയ്തു കൂടെ ????

    ReplyDelete
  30. "കാവിയും വെള്ളയും ഇട്ടു കുറെ സന്യാസിമാരും സന്യാസിനിമാരും ഇറങ്ങിയിട്ടുണ്ട്"
    തീനും കുടീം മാത്രം ജീവിതലക്ഷ്യമായോര്‍ക്ക് സംന്യാസത്തെയും സംന്യാസിയെയും ആവശ്യം ഉണ്ടാവില്ല..
    "ഇതൊക്കെ കേള്‍ക്കുന്ന നേരത് ഇവര്‍ക്ക് കുറച്ചു കൃഷി ചെയ്‌താല്‍"""
    ഇവിടെ കുത്തിപിടിച്ച്ചിര്‍ന്നെഴുതുന്നവര്‍ക്കിതൊക്കെ ആയിക്കൂടെ ??
    "ഉപദേശിക്കാതെ ഇവര്‍ക്കും ഇത് പോലെ എന്തെങ്കിലും നാടിനു നന്മ വരുത്തുന്ന എന്തെങ്കിലും ചെയ്തു കൂടെ "
    കുറെ കള്ളനാണയങ്ങള്‍ ഉണ്ട് എന്നുവച്ച് അടച്ച്ചാക്ഷേപിക്കേണ്ട കാര്യം ഇല്ല, ഉപദേശം കൊടുക്കുന്നവര്‍ മുഴുവന്‍ ഒരു പണീം ചെയ്യാതെ ഇത് മാത്രം ചെയ്യുന്നവാര്‍ ആണെന്നുള്ള മുന്‍വിധി മാറ്റിവച്ചാല്‍ കൊള്ളാം

    ReplyDelete
  31. We know who are those anti-saffrons. They cannot see or tolerate saffron colour. It has become a decease for them. Anyway, if treated properly, they can be cured.

    What Swamiji said is correct. Bhagawad Gita is not a religious document. It is applicable for the entire humanity. In Bhagawad Gita, Lord Krishna has said: "Do your duty, do not expect the result. This is Karmya Yoga". This is not acceptable to our materialists and that is why they object to Bhagawad Gita, acting as if they are objecting to Swamiji. In fact, even Hinduism, as is generally understood, is not a religion. It is a way of life. Sanatana dharma.

    Kerala has gifted to humanity many great spiritual leaders like Adi Sankara, Swami Chinmayananda, Swami Ranganathananda etc. Swamiji Sandeep Chaitanyaji, Sri Udit Chaitanyaji have come in that lineage. Kerala has more number of skeptics than any other place. That is why Vivekananda said "It is a Mad House" (Branthalayam). Some people may find fault with you. Let them. It is not going to make any impact. The way they criticise you, it seems they have some deep grouse against you. Never mind Swamiji. Your glory cannot be marred by some disgruntled people. Swamiji, you continue your mission. We are behind you.

    ReplyDelete
  32. Sanyasam, to Swamiji, is a state of mind - an inner culture that looks beyond the notion of the saffron robe and the popular interpretation of detachment. Swamiji projects the message contained in the powerful symbol of the lotus that appears as a leit-motif in Indian tradition. “Be like the lotus flower that stays rooted even in the midst of mud and mire, yet holding its own at a higher level and looking ever upwards.” The hallmark of a true sanyasi would be the aptitude to maintain a meditative mood- the dhyanavastita manas- which is fine-tuned to every particle in the universe and dances to the cosmic rhythm even in the midst of chaotic worldliness. Swamiji believes that this state is, and should be attainable by every one.

    ReplyDelete
  33. Chilappol adheham angane onnum udhesichathavilla paranjath....oru matha grandhamayi othunguthalla Sreemath Bagavath Geetha.......Mahabharatha yudham pole ulla dharma-adharma yudhangal alle ellavarude ullilum nadakkunnath.....

    Entho...Enikkariyilla....but....

    തന്നതില്ല പരനുള്ളുകാട്ടുവാന്‍ ..
    ഒന്നുമേ നരനുപായമീശ്വരന്‍ ..
    ഇന്ന് ഭാഷയതപൂര്‍ണമിങ്ങഹോം ..
    വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍..

    ReplyDelete
  34. "Hinduism is a Religion it is not a way of Life" Poojya Gurudev Swami Chinmayananda
    http://www.youtube.com/watch?v=sOTgiImVpbs

    ReplyDelete
  35. മഹാഭാരതം: ആന്തരിക യുദ്ധത്തിന്റെ കഥ
    സ്വാമി സന്ദീപാനന്ദഗിരി
    http://www.mathrubhumi.com/online/malayalam/news/story/1405411/2012-01-21/kerala



    ധര്‍മത്തിന്റെ പാഠങ്ങള്‍
    മഹാഭാരതം: ആന്തരിക യുദ്ധത്തിന്റെ കഥ 2

    http://www.mathrubhumi.com/online/malayalam/news/articles/kerala/36/2012-01-22/0

    ReplyDelete
  36. In the Mahabharata the two theistic traditions – Sattvata and Pasupata have received attention in detail.4 The narrator of the story, however, does not indicate preference for the one over the other. Sri Krishna is of Sattvata descent, and is trying to restore the practice to its old glory, adding his own touch of genius to it. He never expresses disapproval to any other spiritual schools except by way of offering constructive suggestions to help strengthen their spiritual moorings. It is interesting in this context of overall acceptance and inclusiveness to refer to the following sayings of Vaisampayana to Janamejaya in the 'Moksadharma' part of the Mahabharata:

    ReplyDelete
  37. Based on the astrological information provided by Veda Vyaasa (position of the stars etc), Mahabharata war was estimated to have started in 3067 B.C. on November 22. On the day of the war, the astrological positions of the Sun, Moon, Rahu, Saturn, Guru, Mangala and Sukra planets have been described by Vyaasa. By looking at the position based on Panchangam, Indian calendar, and matching with the position of the stars described by Vyaasa and comparing with the Julian calendar, one can arrive at the precise dates of the war. Furthermore, all other related incidents that took place before and after the war were described in Mahabharat, and the dates of these can precisely be matched with the Julian calendar, as discussed below.

    Shree Krishna made a last minute effort to make peace but failed. He left Upaplaavya city on Kaartiika Shuddha Dvaadasi day in Revati Nakshatra (star) between 7:36 – 8:24 a.m. He reached Hastinaapura during Bharani Nakshatra, and had discussions with the Kouravaas till Pushyami Nakshatra. The day Duryodhana rejected the peace proposal was Krishna Panchami. Krishna left Hastinaapura, and had consultations with KarNa before he departed (He revealed to KarNa that He was the eldest son of Kunti on Uttara Palghuni day). Krishna informed KarNa that Duryodhana must get ready to fight, seventh day from that day, which will be Amaavaasya day (New-Moon day) with JyeshTa Nakshatra. Krishna returned to Upaplaavya city on Chitta Nakshatra. Three days after that on Anuuraadha Nakshatra, Balarama came to Upaplaavya. Next Pushya Nakshtra day, Pandavaas left with Krishna for Kurukshetra.

    Fifteen days after return from Upaplaavya city, Balarama left on Punarvasu Nakshatra on a tour of sacred places. (Balarama did not want to participate in the war that involved cousins on both sides.) He returned to Kurukshetra after forty-two days in the ShravaNa Nakshatra. The war already started eighteen days earlier. On the nineteenth day, BahuLa Caturdashi day, ShravaNa Nakshatra, Duryodhana died. It was the fifty-ninth day after Amaavaasya with JyeshTaa Nakshatra.

    Krishna returned from Hastinaapura after his unsuccessful peace mission, on Uttara Palghuna day. Starting from that day, the seventh day was New-Moon day (amaavaasya) with Saturn on Rohini Nakshatra as discussed by Vyaasa. Rahu was approaching the Sun, and the moon was turning towards Amaavaasya (New-Moon day).

    36 years after the Mahabharata war, Yaadava kula was destroyed. This was predicted by Krishna by astrological happenings – “Rahu has compressed Purnima on Chaturdasi day. This happened once before the Mahabharata war and again will be happening soon and this will lead to our destruction”. He remembered Gandhari’s curse on the Yadava kula.

    Astronomically, a strange phenomenon occurred during the Mahabharata war. The lunar cycle (paksha – normally is 15 days) sometimes happens in fourteen days. However, during the Mahabharata war time a rare thing happened – the paksha got compressed to 13 days (may be 13 is a bad number). This aspect has been discussed in the Bhiishma parva – 3rd Adhyaaya. Guru and Shani are in Vaishaaka, Moon and Sun entered the same house one after the other making amaavaasya occur on the trayodasi day itself . This peculiar condensation of the thithiis into thirteen from fifteen is a rare phenomenon as discussed by Vyaasa in Mahabharat and is inevitably followed by mass destruction due to war. This incident provided a direct means to establish the precise date of Mahabharata war.

    ReplyDelete
  38. According to Julian calendar this type of planetary collision occurred definitely in 3076 BC, in November. Vyaasa writes:

    Caturdashiim panchadashiim Bhuuta puurvamca shoodhashiim
    Imaantu naabhi jaaneham Amaavaasyaam trayodashiim
    Chandra suurya bhougrastou Ekamevam trayodashiim
    AparvaNi grahaNe tou Prajaa sakshapaishyataH||

    “ I have seen fourteen days a paksha, fifteenth day completion or extension to sixteenth day also. This amaavaasya falling on the thirteenth day itself I have never seen before” – says Vyaasa. That in the same month Sun and Moon eclipses falling during the missing thithiis was a rare phenomenon, resulting in large-scale disaster to people.

    One month before, in Margashira, during Purvaashhaada Nakshatra, armies of Pandavaas and Kouravaas assembled on the West and the East sides of the Hiranya river, respectively. The next day was Navaraatri and Durga Puja day. Duryodhana was itching for the war. That evening Duryodhana sent a word with Sakuni’s son Ulaka, “ We have finished the prayer to the arms and everybody is ready – why there is further delay in starting the war?” The next day, Margashira Shudda Ekadashi day, in KRittika Nakshatra, the war started. Hence, the famous Bhagavad Geeta teaching also started on that day. The war began at 6:30 a.m. The date according to Julian calendar was 22nd November, 3067 B.C.

    ReplyDelete
  39. മാതൃഭൂമിയിലെ ലേഘനം കണ്ടപ്പോള്‍ എഴുതണം എന്ന് വിചാരിച്ചതാണ് ഇപ്പോളാണ് ഒഴിവു കിട്ടിയത്..
    ഇതര മതങ്ങളെ അപേക്ഷിച്ച് സനാതന ധര്‍മം വളരെ വിശാലമായ ചിന്താ സ്വാതന്ത്ര്യം അനുവദിച്ചു തന്നിട്ടുണ്ട്,
    ആസ്തികവും നാസ്തികവുമായ അനേകം ദര്‍ശനങ്ങള്‍ക്ക് ജന്മഭുമിയായ് ഭാരതം മാറിയത് അതുകൊണ്ടാണ്,
    അദ്വൈതിയും, ദ്വൈതിയും, വിശി ഷ്ടാദ്വൈതിയും, വൈഷ്ണവരും, ശൈവരും ശാക്തെയരും, ഗാണപത്യരും അങ്ങിനെ ഒരുപാട് ചിന്താ സരണികള്‍ ഈ പുണ്യ ഭൂമിയിലൂടെ ഒഴുകുന്നതും ഈ ചിന്താസ്വാതന്ത്രം നിമിത്തമാണ്.
    എന്നാല്‍ ചിന്താ സ്വാതന്ത്ര്യം എന്നാല്‍ വായില്‍ തോന്നിയ എന്തും പറയാനുള്ള സ്വാതന്ത്ര്യം അല്ല എന്നു മറന്നു പോകുന്നത് ഉചിതമല്ല.
    കഴിഞ്ഞ ദിവസങ്ങളിലായി (ജനുവരി 21,22) മാതൃഭുമി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ലേഖനം ആണ് ഈ വിഷയത്തില്‍ എഴുതാന്‍ പ്രേരിപ്പിച്ചത്.വാചക കസറത്തില്‍ പൊതിഞ്ഞു സന്ദീപന്‍ പ്രബുദ്ധ കേരളത്തിലെ ജനങ്ങള്‍ക്ക്‌ നേരെ തൊടുത്തുവിടുന്ന മണ്ടത്തരങ്ങളും, ഒളിയജണ്ട വിടുവയാത്തരങ്ങളും ശ്രീ ശങ്കരന്റെ പിന്മുറക്കാരായ മലയാളികളെ തെല്ലും ബാധിക്കാതിരിക്കട്ടെ,
    മഹാഭാരതയുദ്ധം യഥാര്‍ത്ഥത്തില്‍ നടന്നതല്ലെന്നും മനസ്സിന്റെ ആഭ്യന്തര യുദ്ധം മാത്രമാണെന്നും സന്ദീപാനന്ദന്‍ തട്ടി വിട്ടത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്,
    "മഹാഭാരതയുദ്ധം ബാഹ്യമായി നടന്ന ഒരു യുദ്ധമാണോ? നാളിതുവരെ ഒരു തര്‍ക്കവിഷയം പോലും അല്ലാതിരുന്ന ഈ വിഷയം ഇന്ന് ചില തെറ്റിദ്ധാരണകള്‍ക്കും രോഷപ്രകടനങ്ങള്‍ക്കും കാരണമായതിനാലാണ് ഇത്തരത്തില്‍ ഒരു വിശദീകരണം ആവശ്യമെന്ന് കരുതുന്നത്."
    ഇങ്ങനെയാണ് സന്ദീപന്‍ ലേഘനം ആരംഭിക്കുന്നത്, എന്നാല്‍ ഈ വിഷയം ഇന്നോ ഇന്നലയോ ആരംഭിച്ചതല്ല , മഹാത്മാ ഗാന്ധിയുടെ അനാസക്തിയോഗം എന്ന വ്യാഖ്യാനത്തില്‍ ഗാന്ധിജി മഹാഭാരതം പൂര്‍ണമായും ആന്തരിക യുദ്ധം ആണെന്നും ചരിത്രമേ അല്ലെന്നും പ്രഖ്യാപിക്കുകയും, തുടര്‍ന്ന് ഗീതാപ്രസ്സിന്റെ കല്യാണ്‍ മാസികയുടെ വാര്‍ഷികപ്പതിപ്പായ് ഇറക്കിയ 'കൃഷ്ണാങ്ക്' ഇല്‍ മഹാത്മാ ഗാന്ധിയുടെ വാദമുഖങ്ങളെ ഖണ്ഡിക്കുകയും, ചെയ്തു
    "ഇത് ജ്യേഷ്ഠാനുജന്മാര്‍ ഒരുതുണ്ടു ഭൂമിക്കുവേണ്ടി നടത്തിയ കഥയായി ചുരുക്കിക്കാണുന്നതെങ്ങനെ? "
    ആരാണ് അങ്ങിനെ ചുരുക്കി കണ്ടത് ?, എന്തായാലും ഗീതാഭാക്തര്‍ ആരും അങ്ങിനെ ചുരുക്കി കണ്ടിട്ടില്ല. പ്രസക്തമല്ലാത്ത പൂര്‍വ പക്ഷം സ്വയം ആരോപിച്ച് ഖണ്ടിക്കുന്നത് സ്വന്തം പൊള്ളത്തരത്തിന്റെ ലക്ഷണമാണ്.
    ലേഘനത്തില്‍ സന്ദീപാനന്ദന്റെ പാണ്ഡിത്യം കൊട്ടിഘോഷിക്കുന്ന വരികള്‍ ഇതാണ്
    "മഹാഭാരതയുദ്ധം ബാഹ്യമായി നടന്നതാണ് എന്ന് ശാഠ്യം പിടിക്കുന്നവരുടെ പക്ഷത്തുനില്‍ക്കാന്‍ ആ കൃതിയില്‍ ആഴത്തില്‍ ഇറങ്ങിയിട്ടുള്ള ആര്‍ക്കും സാധ്യമല്ല."
    ശ്രീ ശങ്കരാചാര്യ സ്വാമികള്‍,രാമാനുചാചാര്യര്‍, മാധവാചാര്യര്‍, വല്ലഭാചാര്യര്‍, ശ്രീധരാചാര്യര്‍, നീലകണ്ഠചാര്യര്‍, മധുസൂദന സരസ്വതി( ഗൂഡാര്‍ത്ഥ ദീപിക) ,ഹനുമത് ആചാര്യര്‍() ( പൈശാചകീ ഭാഷ്യം) മുതലായവരൊക്കെ മഹാഭാരതയുദ്ധം ബാഹ്യമായ് നടന്നെതന്ന പക്ഷക്കാര്‍ തന്നെയായിരുന്നു, അവരെക്കാള്‍ ഒക്കെ ആഴത്തില്‍ ഇറങ്ങിച്ചെന്ന വ്യക്തിയാനെന്നാണ് സന്ദീപിന്റെ അവകാശവാദം!, ഇനി ആഴത്തില്‍ ഇറങ്ങിച്ചെന്നു മഹാഭാരത യുദ്ധം മനസ്സിന്റെ ഉള്ളില്‍ നടക്കുന്ന ആഭ്യന്തര യുദ്ധം ആണെന്ന അപാര കണ്ടുപിടുത്തം നടത്തിയ സന്ദീപ്‌ താഴെപ്പറയുന്ന ശ്ലോകങ്ങള്‍ കണ്ടിട്ടില്ലേ എന്തോ ?
    "കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധുസൂദന
    ഇഷുഭിഃ പ്രതിയോത്സ്യാമി പൂജാർഹാവരിസൂദന "
    (ശ്രീമത് ഭഗവത് ഗീത-2,4)
    ഇവിടെ അര്‍ജുനന്‍ ചോദിക്കുകയാണ് പൂജാര്‍ഹര്‍ ആയ ദ്രോണരോടും ഭീഷ്മരോടും താന്‍ എങ്ങിനെ യുദ്ധം ചെയ്യും
    ആഴത്തില്‍ ഇറങ്ങിയ സന്ദീപന്‍ പറഞ്ഞതുപോലെ ഭീഷ്മരും ദ്രോണരും ഒക്കെ മനസ്സിന്റെ ദുര്‍ഗുണങ്ങളും പാണ്ഡവര്‍ സത്ഗുനങ്ങളും ആണെങ്കില്‍ ഇവിടെ "പൂജാര്‍ഹാന്‍ " എന്ന പദം ഉപയോഗിക്കേണ്ട കാര്യം ഉണ്ടോ, അര്‍ജുനന്‍ എന്നാ സത്ഗുനത്ത്തിനു ഭീഷ്മ- ദ്രോണാ ദികള്‍ ആകുന്ന ദുര്‍ഗുണങ്ങള്‍ എങ്ങിനെയാണ് പൂജാര്‍ഹാര്‍ ആവുക

    ReplyDelete
    Replies
    1. ഭയങ്കരം തന്നെ., അങ്ങയുടെ ഗീതാ ഭക്തിക്ക് മുന്നില്‍ ശിരസ്സ് നമിക്കുന്നു., ഇന്നതെ രീതിയില്‍ ഹിന്ദു മതത്തെ അഥ പതിക്കാന്‍ കാരണക്കാര്‍., താങ്കളെ പോലുള്ള ഭക്തര്‍ തന്നെ ആണ്., വളരെ ഉയര്ന്ന രീതിയില്‍ ജീവിത മൂല്യങ്ങളെയും മനസ്സിനെ നന്മയിലേക്ക് നയിക്കാനുള്ള സന്ദേശങ്ങളും നല്‍കുന്ന ഗീതയെ ഒരു മന്ത്രം എന്ന രീതിയില്‍ (ചുമ്മാ ഇരുന്നു വായിച്ചാല്‍ പുണ്യം കിട്ടും എന രീതിയില്‍)),)മാത്രം കാണാന്‍ ആരാണ് കാരണക്കാര്‍ എന്നു കൂടി ഓര്‍ക്കണം. ശങ്കരാചാര്യര്‍ , മഹാ വേദാന്തിയായ ശങ്കരാചാര്യരെ പോലും ദൈവമായി ആദരിക്കുന്ന നാടായി മാറിയതില്‍ നമുക്ക് ലജ്ജിക്കാമ്...

      Delete

    2. ഗീത വായിച്ചാൽ പുണ്യം കിട്ടും എന്ന് ആരും പറഞ്ഞില്ല. സനാതന ധര്മം അധപ്പതിച്ച്ചെങ്കിൽ അതിനു കാരണം ഗീതാ ഭക്തിയോ ശങ്കരഭക്തിയോ അല്ല. ധര്മം വിധിപ്രകാരം പഠിക്കാതെ പ്രസംഗിച്ചു നടക്കുന്നവർ ആണ്.

      " മഹാ വേദാന്തിയായ ശങ്കരാചാര്യരെ പോലും ദൈവമായി ആദരിക്കുന്ന നാടായി "

      വേദാന്തം ദൈവത്തിനോ ആരാധനക്കോ എതിരാനെന്നാണോ ഈ പറഞ്ഞതിന്റെ സാരം ?
      ശങ്കര ഭാഷ്യം അല്പമെങ്കിലും വായിച്ചിരുന്നെങ്കിൽ ഈ വങ്കത്തം പറയില്ലായിരുന്നു.
      ഇനി ശങ്കരനെ ആരാധിക്കുന്നത് ആണ് പ്രശ്നമെങ്കിൽ. 'ശങ്കര ദേശിക മേ ശരണം' എന്ന് പാടി നമസ്കരിച്ച തോടകാചാര്യനെ ഭഗവാൻ ഭാഷ്യകാരൻ ശ്രീ ശങ്കരാചാര്യർ ?
      എതിര്ത്തില്ലല്ലോ മഹാത്മാക്കൾ ആദരിക്കപ്പെടെണ്ടവർ അത് കാണുമ്പോൾ അസഹിഷ്ണുത ഉണ്ടാവുന്നുവെങ്കിൽ അത് 'മഹാ വേദാന്തത്തിന്റെ' കുഴപ്പമല്ല ഉള്ളില കയറി ഒളിച്ചിരിക്കുന്ന
      സെമിറ്റിക് ദൈവങ്ങളുടെ വെളിപാടുകളുടെ കുഴപ്പമാണ്.

      Delete
  40. ഇനി ഭഗവാന്റെ വരികള്‍ നോക്കു..

    സ്വധര്‍മ്മമപി ചാവേക്ഷ്യ ന വികമ്പിതുമര്‍ഹസി
    ധര്‍മ്മാദ്ധി യുദ്ധാച്ഛ്രേയോന്യത്ക്ഷത്രിയസ്യ ന വിദ്യതേ (31)

    സ്വധ‍ര്‍മ്മത്തെക്കുറിച്ച് ആലോചിച്ചിട്ടും നീ കുലുങ്ങേണ്ടതില്ല. എന്തെന്നാല്‍ ക്ഷത്രിയന് ധ‍ര്‍മ്മ സംഗതമായ യുദ്ധത്തേക്കാള്‍ ശ്രേയസ്കരമായി മറ്റൊന്നുമില്ല.

    യദൃച്ഛയാ ചോപപന്നം സ്വര്‍ഗ്ഗദ്വാരമപാവൃതം
    സുഖിനഃ ക്ഷത്രിയാഃ പാര്‍ഥ ലഭന്തേ യുദ്ധമീദൃശം (32)

    ഈ യുദ്ധം അപ്രതീക്ഷിതമായി തുറന്നുകിട്ടിയ സ്വര്‍ഗ്ഗവാതില്‍ പോലെയാണ്. ഹേ പാര്‍ത്ഥ, ഭാഗ്യവാന്മാരായ ക്ഷത്രിയര്‍ക്ക് മാത്രമാണ് ഈ വിധമുള്ള യുദ്ധം ലഭിക്കുന്നത്‌.

    അഥ ചേത്ത്വമിമം ധര്‍മ്യം സംഗ്രാമം ന കരിഷ്യസി
    തതഃ സ്വധര്‍മ്മം കീര്‍തിം ച ഹിത്വാ പാപമവാപ്സ്യസി (33)

    ഇനി ഈ യുദ്ധം നീ ചെയ്യില്ലെങ്കില്‍ അത് കാരണം സ്വധ‍ര്‍മ്മവും കീര്‍ത്തിയും കൈവിട്ടു നീ പാപം സമ്പാദിക്കേണ്ടിവരും.

    അകീര്‍തിം ചാപി ഭൂതാനി കഥയിഷ്യന്തി തേവ്യയ‍ാം
    സംഭാവിതസ്യ ചാകീര്‍ത്തിര്‍മരണാദതിരിച്യതേ (34)

    തന്നെയുമല്ല, നിനക്കു ഒടുങ്ങാത്ത ദുഷ്കീര്‍ത്തി പറഞ്ഞു പരത്തുകയും ചെയ്യും. ബഹുമാനം നേടിയവന് ദുഷ്കീര്‍ത്തി മരണത്തെക്കാള്‍ അത്യധികം കഷ്ടമാണ്.

    ഭയാദ്രണാദുപരതം മംസ്യന്തേ ത്വ‍ാം മഹാരഥാഃ
    യേഷ‍ാം ച ത്വം ബഹുമതോ ഭൂത്വാ യാസ്യസി ലാഘവം (35)

    ഭയംകൊണ്ടു യുദ്ധത്തില്‍നിന്നും പിന്തിരിഞ്ഞവനായി മഹാരഥന്മാര്‍ നിന്നെ കണക്കാക്കും. അവര്‍ക്കെല്ല‍ാം ബഹുമാന്യനായി ഇരിക്കുന്ന നീ അങ്ങിനെ നിസ്സാരനായി തീരും.

    അവാച്യവാദ‍ാംശ്ച ബഹൂന്വദിഷ്യന്തി തവാഹിതാഃ
    നിന്ദന്തസ്തവ സാമര്‍ഥ്യം തതോ ദുഃഖതരം നു കിം (36)

    നിന്റെ ശത്രുക്കള്‍ നിന്റെ സാമര്‍ഥ്യത്തെ നിന്ദിച്ചുകൊണ്ടു വളരെ ദൂഷണം പറയുകയും ചെയ്യും. അതിനേക്കാള്‍ കൂടുതല്‍ ദുഃഖകരമായി എന്തുണ്ട്.
    "ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗ്ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം
    തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ"
    - ശ്രീമത് ഭഗവത് ഗീത-2,37)
    കൊല്ലപ്പെട്ടാല്‍ സ്വര്‍ഗം നേടാം ജയിച്ചാല്‍ ഭൂമി അനുഭവിക്കാം ആയതുകൊണ്ട് യുദ്ധം ചെയ്യാന്‍ നിശ്ചയിച്ചു എഴുന്നേല്‍ക്കൂ കുന്തീ പുത്രാ എന്നാണ് ഭഗവാന്‍ പറയുന്നത്, ഇവിടെ ഭഗവാന്‍ 'ഹതോ' അഥവാ കൊല്ലപ്പെട്ടാല്‍ എന്നാണ് പ്രയോഗിച്ചിരിക്കുന്നത് അല്ലാതെ മരിച്ചാല്‍ എന്നോ പരാച്ചയപ്പെട്ടാല്‍ എന്നോ ഒന്നുമല്ല.
    സത്ഗുണങ്ങളും ദുര്‍ഗുണങ്ങളും തമ്മിലുള്ള യുദ്ധം ആണ് എങ്കില്‍ ഇവിടെ എങ്ങിനെ ആരാണ് കൊല്ലപ്പെടുക ??
    സാക്ഷാല്‍ ചിന്മയാനന്ദ സ്വാമിയും ഇവിടെ ബാഹ്യയുദ്ധം എന്ന നിലയില്‍ തന്നെയാണ് സമീപിച്ചിരിക്കുന്നത്, ഗുരുദേവനെക്കാളും ആഴത്തില്‍ ഗീതയെ പഠിച്ച സന്ദീപിന് പേരിനെങ്കിലും ഇത്തിരി സംസ്കൃതം മനസ്സിലാക്കി വക്കാമായിരുന്നു.

    ReplyDelete
  41. "മഹാഭാരതയുദ്ധം ബാഹ്യയുദ്ധമാണെന്നും സ്ഥാപിച്ച് മനുഷ്യഹൃദയങ്ങളില്‍ യുദ്ധാവേശം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തെ കാണാതെപോകരുത്" ഹെന്റമ്മേ.. !! എന്നിട്ട് ശങ്കരഭാഷ്യവും, മേല്‍പ്പറഞ്ഞ മറ്റാചാര്യന്മാരുടെ ഭാഷ്യവും ഒക്കെ കേട്ട് എത്ര പേര്‍ യുദ്ധത്തിനിറങ്ങി ?
    സന്ദീപന് ഭഗവത് ഗീത ഇനിയും മനസ്സിലായിട്ടില്ല, ഭഗവാന്‍ ഗീതയില്‍ പറയുന്നു ധര്‍മ സംസ്ഥാപനാര്‍ത്ഥം ആണ് താന്‍ അവതരിക്കുന്നു എന്ന്, അവിടുന്ന് അര്‍ജുനനോട് ഉപദേശിക്കുന്നത് സ്വധര്‍മം ചെയ്യാന്‍ ആണ്, ഒരു ക്ഷത്രിയന് ആവാശ്യം വന്നാല്‍ ആയുധം എടുത്തു പോരാടേണ്ടി വരും അത് അയാളുടെ സ്വധര്‍മം ആണ്.
    ഗീത പോരടിക്കാന്‍ അല്ല പറയുന്നത് സ്വധര്‍മം അനുഷ്ടിക്കാനാണ്, ഒരു ആധ്യാത്മികജീവിയുടെ സ്വധര്‍മത്ത്തില്‍ പ്രധാനം സ്വാദ്ധ്യായം ആണ്, അത് ചെയ്യാത്തതിന്റെ കുറവാണ് സന്ദീപന്റെ ഈ പുലമ്പല്കള്‍ക്കാധാരം.
    "ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതികളാണ് മഹാഭാരതവും രാമായണവും. വേദങ്ങള്‍ അതിനും മുമ്പാണുണ്ടായത്. അന്ന് ഹിന്ദുമതം ഉണ്ടായിരുന്നുമില്ല."
    ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാനം മഹാഭാരതവും,രാമായണവും ആണെന്നാര് വിശേഷിപ്പിച്ചു ??
    ഭാരതവും രാമായണവും ഉണ്ടാവുന്നതിനും മുന്‍പേ ഈ സംസ്കാരം ഇവിടുണ്ട്.
    അന്ന് ഹിന്ദുമതം ഉണ്ടായിരുന്നില്ലെങ്കില്‍ പിന്നെ ഏത് മതമായിരുന്നു ഉണ്ടായിരുന്നത് ? അന്ന് ഉണ്ടായിരുന്ന അതെ സംസ്കൃതിയെ തന്നെയാണ് പില്‍ക്കാലത്ത് വിദേശികള്‍ ഹിന്ദുമതം എന്നു വിളിച്ചത്. ഒരു ഹിന്ദുവിന്റെ ഹിന്ദുമതം വേദങ്ങളും ദര്‍ശനങ്ങളും തന്ത്ര ശാസ്ത്രങ്ങളും ഉപനിഷത്തുക്കളും ഒക്കെ അടങ്ങിയതാന് സന്ദീപ്‌ കണ്ടു പിടിച്ച 'ഹിന്ദു മതം' എന്താണാവോ ?

    ReplyDelete
  42. ഭാരതകഥയിലൂടെയും അതിന്റെ മധ്യത്തില്‍ വിളക്കിവെച്ചിരിക്കുന്ന ഭഗവദ്ഗീതയിലൂടെയും വ്യാസന്‍ പറഞ്ഞുവെക്കുന്നതും ആത്മാന്വേഷണത്തിന്റെ മാര്‍ഗങ്ങളാണ്"
    ഭാരതത്ത്തിന്റെയുടെയും ഗീതയുടെയും പരമ താത്പര്യം 'മോക്ഷം' ആണെങ്കിലും, ധര്‍മ ശാസ്ത്രങ്ങളും, അര്‍ത്ഥ ശാസ്ത്രങ്ങളും, കാമ ശാസ്ത്രവും ഒക്കെ മഹാ ഭാരതത്തില്‍ അടങ്ങിയിട്ടുണ്ട്, സന്ദീപ്‌ ഉദ്ധരിച്ച്ച ശ്ലോകത്തിന്റെ പൂര്‍വഭാഗം കൂടി വായിച്ചിരുന്നെങ്കില്‍ ഇത് മനസ്സിലാക്കാമായിരുന്നു

    ധര്‍മ്മേ ചാര്‍ത്ഥേ ച കാമേ ച മോക്ഷേ ച ഭരതര്‍ഷഭ
    യദിഹാസ്തി തദന്യത്ര യന്നേഹാസ്തി നതത് ക്വചിത്

    “ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നീ വിഷയങ്ങളില്‍ ഇതിലുള്ളതു മാത്രമേ മറ്റെവിടെയും കാണുകയുള്ളൂ. ഇതിലില്ലാത്തത് മറ്റെവിടെയും ഉണ്ടാവുകയുമില്ല”.

    സ്വധര്മാനുഷ്ടാനം ആത്മാന്വേഷനത്ത്തിന്റെ ഭാഗം തന്നെയാണ്, ധര്മിഷ്ടന്‍ അല്ലാത്ത ഒരാള്‍ക്ക് മോക്ഷം ലഭിക്കില്ല എന്നാണു ഹിന്ദുവിന്റെ ഹിന്ദുമതം പറയുന്നത്.

    കോളേജില്‍ പഠിക്കുന്നതുപോലെ രണ്ടോ മൂന്നോ വര്‍ഷം എന്തൊക്കയോ കുറച്ച് പഠിച്ച് പിന്നെ വാചക കസറത്തും ഹിമാലയന്‍ യാത്രയും ഒക്കെയായ് നടന്നപ്പോള്‍ കുറച്ചു സംസ്കൃതമോ, ഭഗവത് ഗീതയോ ഒക്കെ പഠിച്ചിരുന്നെങ്കില്‍ ഇതുമാതിരി ഹിമാലയന്‍ മണ്ടത്തരങ്ങള്‍ താങ്കള്‍ പറയില്ലായിരുന്നു.

    അവിദ്യായാമന്തരേ വര്‍ത്തമാനാഃ
    സ്വയം ധീരാഃ പണ്ഡിതമ്മന്യമാനാഃ
    ദംദ്രമ്യാമാണാഃ പരിയന്തി മൂഢാഃ
    അന്ധേനൈവ നീയമാനാഃ യഥാന്ധാഃ
    -കഠോപനിഷത്

    "അവിദ്യക്കുള്ളില്‍ ഇരുട്ടിലെന്നപോലെ മുഴുകി കഴിയുന്നവര്‍, സ്വയം ധീരന്മാരാണെന്നും, പണ്ഡിതന്മാരാണെന്നും, വെറുതേ ശാസ്ത്രകുശലന്മാരാണെന്നും അഭിമാനിച്ച്‌, അനേകതരത്തിലുള്ള വക്രഗതികള്‍ അംഗീകരിച്ച്‌ മൂഢന്മാരായി, ജന്മജരാമരണാദി ദുഃഖങ്ങളില്‍ പെട്ട്‌ , അന്ധന്മാരാല്‍ നയിക്കപ്പെടുന്ന അന്ധന്മാരെ പോലെ ഉഴലുന്നു."
    ഈ ശ്ലോകം സന്ദീപാനന്ദന്‍ ഓര്‍ത്തില്ലെങ്കിലും വായനക്കാര്‍ ഓര്‍ത്തിരിക്കണം

    ദേവന്മാരുടെ മക്കള്‍ എന്ന വാദം യുക്തിക്ക് നിരക്കാത്തതുകൊണ്ട് പഞ്ച പാണ്ഡവര്‍ പഞ്ച ഭൂതങ്ങള്‍ ആണെന്നാണ്‌ സന്ദീപന്റെ കണ്ടെത്തല്‍, കര്‍ണന്‍ ഇതില്‍ ഏത് 'ഭൂതം' ആണ് ? ഇനി കന്യകയില്‍ ജനിച്ച ദൈവപുത്രനായ യേശുദേവനും മിഥ്യയാണെന്ന് പറയുമോ ? അതോ സന്ദീപാനന്ദന്റെ അഭിപ്രായത്തില്‍ യേശു ഏതുതരം 'ഭൂതം' ആണ് ?

    സന്ദീപാനന്ദയുടെ ലേഖനത്തില്‍ പ്രമാണമായ് നല്‍കിയിരിക്കുന്നത് മഹാത്മാ ഗാന്ധിയുടെ വചനങ്ങള്‍ ആണ്, അദ്ദേഹത്തിനു സംകൃത പരിജ്ഞാനം വളരെ കുറവായിരുന്നു എന്നും അതിനാല്‍ സംസ്കൃത ഗ്രന്ഥങ്ങളെ വേണ്ട വിധം മനസ്സിലാക്കാതെ പോയി എന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, മറ്റു പല മേഖലകളിലും ഗാന്ധിജി അദ്വിതീയനും, പണ്ഡിതനും ആയിരിക്കാം എന്നാല്‍ മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഗീതയെ സംബദ്ധിച്ച് പ്രമാണം ആയി സ്വീകരിക്കാന്‍ കഴിയില്ല,

    "എന്റെ ഗീതാ വ്യാഖ്യാനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തവരുടെ നിലപാട് എനിക്കു മനസ്സിലാകുന്നു. എന്റെ ജോലി ഞാന്‍ നല്‍കുന്ന വ്യാഖ്യാനം ശരിയെന്നു സ്ഥാപിക്കാന്‍ സമരം ചെയ്യുകയാണ്. സ്വാമിയും അതാവര്‍ത്തിക്കുന്നു. ഏതു പ്രതിരോധം ആരുതന്നെ സൃഷ്ടിച്ചാലും"

    മേലുന്നയിച്ച്ച്ച പ്രശ്നങ്ങള്‍ക്ക് ഉത്തരം 'സ്വാമി' പറയട്ടെ അതിനു ശേഷം തീരുമാനിക്കാം 'സ്വാമി' യോട് ചര്‍ച്ച ചെയ്യണോ എന്ന്.

    ഒരു വശത്ത് മഹാഭാരതം കെട്ടുകഥ ആണെന്ന് പ്രസംഗിക്കുകയും മറുവശത്ത് ആള്‍ക്കാരെ കൃഷന്‍ ജനിച്ച സ്ഥലവും, യുദ്ധം നടന്ന സ്ഥലവും ഒക്കെ കാണിക്കാന്‍ പണം വാങ്ങി ടൂറുകള്‍ നടത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ ഓര്‍മവരുന്നത്
    ഒരു മലയാളം പഴം ചൊല്ലാണ്.



    "നാണമില്ലാത്തവന്റെ.............................. ആല് മുളച്ചാല്‍ അതും ഒരു തണല്."

    ReplyDelete
  43. http://www.schoolofbhagavadgita.org/images/bhagavad-gita-vichara-yajnam-photo.jpg

    ReplyDelete
  44. from FB
    മഹാഭാരതത്തിന്റെ ചരിത്രപരതയും ചില അതിജീവനസിദ്ധാന്തങ്ങളും..
    ബ്രഹ്മചാരി ഭാര്‍ഗവറാം (ശ്രീ രാമദാസ ആശ്രമം, ചെങ്കോട്ടുകോണം)
    മഹാഭാരതത്തിനും ഭഗവദ്ഗീതയ്ക്ക് വിശേഷിച്ചും ചരിത്രപരമായി യാതൊരു അടിസ്ഥാനവുമില്ല എന്നു ധരിപ്പിക്കാവുന്ന രീതിയിലുള്ള പ്രചാരണ പരിപാടികള്‍ കുറച്ചു ദിവസമായി ചില ദിശകളില്‍ നിന്ന് കേട്ട് കൊണ്ടിരിക്കയാണ്..
    എന്നാല്‍ യാഥാര്‍ത്ഥ്യം ഇതില്‍ നിന്ന് അകലെയാണ് എന്ന വസ്തുത വിവരസാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്തെ തലമുറയോട് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.. ഒരാശയം സംശയാസ്പദം ആയി തോന്നിയാല്‍ ഉടനടി അതിനെപ്പറ്റി ഇന്റര്‍നെറ്റില്‍ തിരയുന്നവരാണ് നമ്മുടെ കുഞ്ഞുങ്ങള്‍.. അങ്ങനെ മഹാഭാരതയുദ്ധത്തെ പറ്റിയും അവിടെ കേന്ദ്രീകരിച്ചു പുരാവസ്തു വകുപ്പ് നടത്തിയ പഠനങ്ങളുടെ ഫലങ്ങളെ സംബന്ധിച്ചും വ്യക്തമായ വിവിധ തെളിവുകളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങള്‍ ഇന്ന് ലഭ്യമാണ്.. ഈ സാഹചര്യത്തില്‍ മഹാഭാരതയുദ്ധം മനസ്സംഘര്‍ഷങ്ങളുടെ മാത്രം ഭൂമികയാണ്... അതിനു ചരിത്ര പരതയില്ല എന്നാരെങ്കിലും പറഞ്ഞാല്‍, അത് എത്ര സ്വീകാര്യനായ ആളായാലും ചോദ്യം ചെയ്യപ്പെടുക സ്വാഭാവികം മാത്രമാണ്.. അതില്‍ അസഹിഷ്ണുക്കളാകുന്നതോ അങ്ങനെ ചോദ്യം ചെയ്യുന്നവരുടെ ജനിതകപരമോ പ്രത്യയശാസ്ത്രപരമോ ആയ പൂര്‍വികരെ കണ്ടെത്തി കുറ്റാരോപണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതും ബൌദ്ധിക അച്ചടക്കത്തിന് ചേര്‍ന്ന നടപടിയായി ഗണിക്കപ്പെടാമോ? അത്തരം നടപടികള്‍ ഉണ്ടായാല്‍ അതിനു അനുസരണമായ പ്രതിസംവേദനം അല്ലേ പ്രതീക്ഷിക്കാവൂ..!
    ഭാരതത്തില്‍ ആശയപരമായ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കല്‍, ഒരു പുതിയ കാര്യം ഒന്നുമല്ല, അതിനു സഹസ്രാബ്ദങ്ങളുടെ ചരിത്രം ഉണ്ട്. അങ്ങനെ പ്രകടിപ്പിച്ചപ്പോള്‍ അത് പുതിയ ചിന്താധാരകളും, ദര്‍ശനങ്ങളും ആയി വികാസം പ്രാപിച്ചിട്ടുമുണ്ട്. നിശിതമായി പൂര്‍വികവിശ്വാസങ്ങളെ ചോദ്യം ചെയ്ത ആചാര്യന്മാരുണ്ട്. അവരൊക്കെ അത് ചെയ്യുമ്പോള്‍ ബൌദ്ധിക സദാചാരം പുലര്‍ത്തിയുമിരുന്നു. അവരുടെ ആശയങ്ങള്‍ ഖണ്ഡനം ചെയ്യപ്പെട്ടിട്ടുണ്ട്. തിരിച്ചു മണ്ഡനവും.. ഇങ്ങനെയുള്ള ഖണ്ഡനമണ്ഡനപ്രക്രിയയില്‍ കൂടി തന്നെയാണ് ഭാരതത്തിലെ ആശയങ്ങള്‍ക്ക് കൃത്യത ഉണ്ടായത്. ആര്‍ക്കും ആരോഗ്യകരമായ ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനം നമുക്കിന്നും ഉണ്ട്.. അത് സര്‍വദാ സര്‍വഥാ സ്വാഗതാര്‍ഹം തന്നെയാണ്.. പക്ഷേ അത്തരം ആശയങ്ങള്‍ക്ക് വിരുദ്ധപക്ഷം ചൂണ്ടിക്കാട്ടപ്പെടുമ്പോള്‍, ആ സ്വാതന്ത്യ്രം കേട്ടു കൊണ്ടിരിക്കുന്നവര്‍ക്കും നല്കാന്‍ ഉള്ള സൌമനസ്യവും വേണ്ടതുണ്ട്..
    എന്താണ് ഇതിഹാസം? എന്തു കൊണ്ട് ഇതിഹാസം?
    മഹാഭാരതം നമ്മുടെ ഇതിഹാസമാണ് ഇതില്‍ അന്തര്‍ഗതമാണ് ഭഗവത്ഗീതയും. ഇതിഹാസ ശബ്ദത്തെ നിര്‍വചിക്കുമ്പോള്‍ ഇതി-ഇത്ഥംപ്രകാരേണ (ഇപ്രകാരം) ഹ-നിശ്ചയേന (നിശ്ചയമായും), ആസ-ആസീത് (ഉണ്ടായിരുന്നു) എന്ന നിഷ്പത്തി സര്‍വസുവിദിതമാണ്. കൂടാതെ ധര്‍മാര്‍ഥകാമമോക്ഷങ്ങളുടെ ഉപദേശം ചേര്‍ന്ന പൂര്‍വവൃത്തകഥയോട് ചേര്‍ന്നതാണ് ഇതിഹാസങ്ങള്‍ എന്നറിയപ്പെടുന്നത്. (കേവലം മോക്ഷശാസ്ത്ര പ്രതിപാദകം മാത്രമല്ല)
    'ധര്‍മാര്‍ഥ കാമമോക്ഷാണാം ഉപദേശസമന്വിതം
    പൂര്‍വ്വവൃത്തകഥായുക്തം ഇതിഹാസം പ്രചക്ഷതേ''- ഇവിടെ സൂചിതമായ 'പൂര്‍വവൃത്ത' എന്ന ശബ്ദം തീര്‍ച്ചയായും ചരിത്രാംശക ബോധകതയെ ഉദ്ദേശിക്കുന്നതാണെന്ന് ആര്‍ക്കാണറിയാത്തത്? കാവ്യമീമാംസാകാരനായ രാജശേഖരാചാര്യന്‍ പറയുന്നത് നോക്കു
    "പരിക്രിയാ പുരാകല്പ ഇതിഹാസഗതിര്‍ബുധാ
    സ്യാദേകനായകാ പൂര്‍വാ, ദ്വിതീയാ ബഹുനായകാ'' - ഇതിലെ പുരാകല്പം എന്തെന്ന് സാമാന്യബോധമുള്ളവര്‍ക്ക് കൂടുതല്‍ വ്യാഖ്യാനകോലാഹലങ്ങളുടെ അകമ്പടിയില്ലാതെ വ്യക്തമാകുന്നതേയുള്ളൂ. ധര്‍മാര്‍ഥകാമമോക്ഷങ്ങളുടെ ഉപദേശത്തെ ചെയ്യുന്ന ഇതിഹാസത്തെയും ഇതിഹാസാന്തര്‍ഗതമായ ഭഗവദ്ഗീതയെയും ആത്മാന്വേഷണ പക്ഷത്തില്‍ മാത്രം ഒതുക്കുന്നത് തുലോം മൌഢ്യമാണ്. 'യതോ ധര്‍മസ്തതോജയഃ' എന്ന് നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന ഭാരതം ധര്‍മത്തില്‍ ഊന്നിയ ഇതര പുരുഷാര്‍ഥങ്ങളെയും ബോധനം ചെയ്യുന്നതത്രേ!
    'ധര്‍മേ ഹ്യര്‍ഥേ ച കാമേ ച മോക്ഷേ ച ഭരതര്‍ഷഭ
    യദിഹാസ്തി തദന്യത്ര, യന്നേഹാസ്ത്രി ന തത്ക്വചിത് !'
    എന്ന് വ്യക്തമായി പ്രഖ്യാപനം ചെയ്യുന്നുണ്ട് വ്യാസഭഗവാന്‍ തന്നെ. പ്രവൃത്തി നിവൃത്തി ധര്‍മപ്രതിപാദനങ്ങളുടെ സമഗ്രതയിലൂന്നിയ ചരിത്രഗ്രന്ഥമാണ് മഹാഭാരതം.

    ReplyDelete
  45. മഹാഭാരതത്തിന്റെ ചരിത്രപരതയും ചില അതിജീവനസിദ്ധാന്തങ്ങളും..
    ബ്രഹ്മചാരി ഭാര്‍ഗവറാം (ശ്രീ രാമദാസ ആശ്രമം, ചെങ്കോട്ടുകോണം)
    മഹാഭാരതത്തിനും ഭഗവദ്ഗീതയ്ക്ക് വിശേഷിച്ചും ചരിത്രപരമായി യാതൊരു അടിസ്ഥാനവുമില്ല എന്നു ധരിപ്പിക്കാവുന്ന രീതിയിലുള്ള പ്രചാരണ പരിപാടികള്‍ കുറച്ചു ദിവസമായി ചില ദിശകളില്‍ നിന്ന് കേട്ട് കൊണ്ടിരിക്കയാണ്..
    എന്നാല്‍ യാഥാര്‍ത്ഥ്യം ഇതില്‍ നിന്ന് അകലെയാണ് എന്ന വസ്തുത വിവരസാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്തെ തലമുറയോട് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.. ഒരാശയം സംശയാസ്പദം ആയി തോന്നിയാല്‍ ഉടനടി അതിനെപ്പറ്റി ഇന്റര്‍നെറ്റില്‍ തിരയുന്നവരാണ് നമ്മുടെ കുഞ്ഞുങ്ങള്‍.. അങ്ങനെ മഹാഭാരതയുദ്ധത്തെ പറ്റിയും അവിടെ കേന്ദ്രീകരിച്ചു പുരാവസ്തു വകുപ്പ് നടത്തിയ പഠനങ്ങളുടെ ഫലങ്ങളെ സംബന്ധിച്ചും വ്യക്തമായ വിവിധ തെളിവുകളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങള്‍ ഇന്ന് ലഭ്യമാണ്.. ഈ സാഹചര്യത്തില്‍ മഹാഭാരതയുദ്ധം മനസ്സംഘര്‍ഷങ്ങളുടെ മാത്രം ഭൂമികയാണ്... അതിനു ചരിത്ര പരതയില്ല എന്നാരെങ്കിലും പറഞ്ഞാല്‍, അത് എത്ര സ്വീകാര്യനായ ആളായാലും ചോദ്യം ചെയ്യപ്പെടുക സ്വാഭാവികം മാത്രമാണ്.. അതില്‍ അസഹിഷ്ണുക്കളാകുന്നതോ അങ്ങനെ ചോദ്യം ചെയ്യുന്നവരുടെ ജനിതകപരമോ പ്രത്യയശാസ്ത്രപരമോ ആയ പൂര്‍വികരെ കണ്ടെത്തി കുറ്റാരോപണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതും ബൌദ്ധിക അച്ചടക്കത്തിന് ചേര്‍ന്ന നടപടിയായി ഗണിക്കപ്പെടാമോ? അത്തരം നടപടികള്‍ ഉണ്ടായാല്‍ അതിനു അനുസരണമായ പ്രതിസംവേദനം അല്ലേ പ്രതീക്ഷിക്കാവൂ..!
    ഭാരതത്തില്‍ ആശയപരമായ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കല്‍, ഒരു പുതിയ കാര്യം ഒന്നുമല്ല, അതിനു സഹസ്രാബ്ദങ്ങളുടെ ചരിത്രം ഉണ്ട്. അങ്ങനെ പ്രകടിപ്പിച്ചപ്പോള്‍ അത് പുതിയ ചിന്താധാരകളും, ദര്‍ശനങ്ങളും ആയി വികാസം പ്രാപിച്ചിട്ടുമുണ്ട്. നിശിതമായി പൂര്‍വികവിശ്വാസങ്ങളെ ചോദ്യം ചെയ്ത ആചാര്യന്മാരുണ്ട്. അവരൊക്കെ അത് ചെയ്യുമ്പോള്‍ ബൌദ്ധിക സദാചാരം പുലര്‍ത്തിയുമിരുന്നു. അവരുടെ ആശയങ്ങള്‍ ഖണ്ഡനം ചെയ്യപ്പെട്ടിട്ടുണ്ട്. തിരിച്ചു മണ്ഡനവും.. ഇങ്ങനെയുള്ള ഖണ്ഡനമണ്ഡനപ്രക്രിയയില്‍ കൂടി തന്നെയാണ് ഭാരതത്തിലെ ആശയങ്ങള്‍ക്ക് കൃത്യത ഉണ്ടായത്. ആര്‍ക്കും ആരോഗ്യകരമായ ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനം നമുക്കിന്നും ഉണ്ട്.. അത് സര്‍വദാ സര്‍വഥാ സ്വാഗതാര്‍ഹം തന്നെയാണ്.. പക്ഷേ അത്തരം ആശയങ്ങള്‍ക്ക് വിരുദ്ധപക്ഷം ചൂണ്ടിക്കാട്ടപ്പെടുമ്പോള്‍, ആ സ്വാതന്ത്യ്രം കേട്ടു കൊണ്ടിരിക്കുന്നവര്‍ക്കും നല്കാന്‍ ഉള്ള സൌമനസ്യവും വേണ്ടതുണ്ട്..
    എന്താണ് ഇതിഹാസം? എന്തു കൊണ്ട് ഇതിഹാസം?
    മഹാഭാരതം നമ്മുടെ ഇതിഹാസമാണ് ഇതില്‍ അന്തര്‍ഗതമാണ് ഭഗവത്ഗീതയും. ഇതിഹാസ ശബ്ദത്തെ നിര്‍വചിക്കുമ്പോള്‍ ഇതി-ഇത്ഥംപ്രകാരേണ (ഇപ്രകാരം) ഹ-നിശ്ചയേന (നിശ്ചയമായും), ആസ-ആസീത് (ഉണ്ടായിരുന്നു) എന്ന നിഷ്പത്തി സര്‍വസുവിദിതമാണ്. കൂടാതെ ധര്‍മാര്‍ഥകാമമോക്ഷങ്ങളുടെ ഉപദേശം ചേര്‍ന്ന പൂര്‍വവൃത്തകഥയോട് ചേര്‍ന്നതാണ് ഇതിഹാസങ്ങള്‍ എന്നറിയപ്പെടുന്നത്. (കേവലം മോക്ഷശാസ്ത്ര പ്രതിപാദകം മാത്രമല്ല)
    'ധര്‍മാര്‍ഥ കാമമോക്ഷാണാം ഉപദേശസമന്വിതം
    പൂര്‍വ്വവൃത്തകഥായുക്തം ഇതിഹാസം പ്രചക്ഷതേ''- ഇവിടെ സൂചിതമായ 'പൂര്‍വവൃത്ത' എന്ന ശബ്ദം തീര്‍ച്ചയായും ചരിത്രാംശക ബോധകതയെ ഉദ്ദേശിക്കുന്നതാണെന്ന് ആര്‍ക്കാണറിയാത്തത്? കാവ്യമീമാംസാകാരനായ രാജശേഖരാചാര്യന്‍ പറയുന്നത് നോക്കു
    "പരിക്രിയാ പുരാകല്പ ഇതിഹാസഗതിര്‍ബുധാ
    സ്യാദേകനായകാ പൂര്‍വാ, ദ്വിതീയാ ബഹുനായകാ'' - ഇതിലെ പുരാകല്പം എന്തെന്ന് സാമാന്യബോധമുള്ളവര്‍ക്ക് കൂടുതല്‍ വ്യാഖ്യാനകോലാഹലങ്ങളുടെ അകമ്പടിയില്ലാതെ വ്യക്തമാകുന്നതേയുള്ളൂ. ധര്‍മാര്‍ഥകാമമോക്ഷങ്ങളുടെ ഉപദേശത്തെ ചെയ്യുന്ന ഇതിഹാസത്തെയും ഇതിഹാസാന്തര്‍ഗതമായ ഭഗവദ്ഗീതയെയും ആത്മാന്വേഷണ പക്ഷത്തില്‍ മാത്രം ഒതുക്കുന്നത് തുലോം മൌഢ്യമാണ്. 'യതോ ധര്‍മസ്തതോജയഃ' എന്ന് നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന ഭാരതം ധര്‍മത്തില്‍ ഊന്നിയ ഇതര പുരുഷാര്‍ഥങ്ങളെയും ബോധനം ചെയ്യുന്നതത്രേ!
    'ധര്‍മേ ഹ്യര്‍ഥേ ച കാമേ ച മോക്ഷേ ച ഭരതര്‍ഷഭ
    യദിഹാസ്തി തദന്യത്ര, യന്നേഹാസ്ത്രി ന തത്ക്വചിത് !'
    എന്ന് വ്യക്തമായി പ്രഖ്യാപനം ചെയ്യുന്നുണ്ട് വ്യാസഭഗവാന്‍ തന്നെ. പ്രവൃത്തി നിവൃത്തി ധര്‍മപ്രതിപാദനങ്ങളുടെ സമഗ്രതയിലൂന്നിയ ചരിത്രഗ്രന്ഥമാണ് മഹാഭാരതം.
    (ബ്രഹ്മചാരി ഭാര്‍ഗവരാം .....തുടര്‍ച്ച-ഒന്ന് )

    ReplyDelete
  46. (ബ്രഹ്മചാരി ഭാര്‍ഗവരാംജിയുടെ ലേഖനം തുടര്‍ച്ച....) അതിനെ ഇപ്പോഴത്തെ ചരിത്രങ്ങളുമായി തുലനം ചെയ്തു പഠിക്കുമ്പോഴുള്ള വിമ്മിഷ്ടമാണ് "അതിജീവനതന്ത്ര''മെന്നോണം ഗ്രന്ഥത്തിന്റെയും ചരിത്രത്തിന്റെയും അസ്തിത്വത്തെ കുഴിതോണ്ടാനുള്ള തത്രപ്പാടുകളുടെ മൂലകാരണം. ഇപ്പോഴത്തെ ചരിത്രാഖ്യാനം പാഠപുസ്തകങ്ങളിലൂടെ ബോധിപ്പിക്കുന്നത്. " ഇന്ന രാജാവ് ഇന്ന വര്‍ഷം രാജാവായി, ഇത്ര ഭാര്യമാര്‍, ഇത്ര കുട്ടികള്‍, അയാളുടെ ഭരണപരിഷ്കാരം, ഇന്ന യുദ്ധം, അതിനിടയായ പെട്ടെന്നുണ്ടായ കാരണം...'' തുടങ്ങിയ മട്ടിലാണ്. ഇനി ഇന്നത്തെ സാഹചര്യം നമ്മുടെ മൂന്നു തലമുറ കഴിഞ്ഞുള്ള കുഞ്ഞുങ്ങള്‍, ചരിത്രമായി പഠിക്കാനിടയായാല്‍- അവര്‍ പഠിക്കേണ്ടി വരുന്നത് - 2ജി, 3ജി സ്പെക്ട്രം അഴിമതികള്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികള്‍ തുടങ്ങിയവയില്‍പെട്ട് ഇത്ര ഭരണാധികാരികള്‍ ജയിലിലായി, അല്ലെങ്കില്‍ ഇത്ര പേര്‍ക്ക് ഇത്ര ലക്ഷം കോടിരൂപ സ്വിസ് ബാങ്ക് അക്കൌണ്ടായിരുന്നു എന്നൊക്കെയാകും. ഈ സാഹചര്യത്തിലാണ് ചരിത്രപഠനം മൂല്യബോധനത്തിന് ഉതകണമെന്ന കാഴ്ചപ്പാടുണ്ടാകുന്നത്. അല്ലാതെയുള്ള ചരിത്രപഠനം ഒരര്‍ഥത്തില്‍ നിഷ്പ്രയോജനവും വഴിതെറ്റിക്കുന്നതുമാണ്. അതുകൊണ്ടാണ് ഭാരതീയ ഋഷിമാര്‍ ധര്‍മത്തിലൂന്നിയ അര്‍ഥകാമമോക്ഷങ്ങളെ പ്രതിപാദിക്കത്തക്ക പ്രയോജനവാദപരമായ ചരിത്രാഖ്യാനം നടത്തിയത്. അതുകൊണ്ടാണ് 'പുരാവൃത്ത പരാമര്‍ശം ഇതിഹാസം പ്രചക്ഷതേ' എന്നു പറയുന്നതും. അല്ലാതെ തുണ്ട് ഭൂമിക്കു വേണ്ടി പോരാടിയതിന്റെ കഥയാണെന്ന് ഒരാചാര്യന്മാരും ഒരിക്കലും സ്ഥാപിച്ചിട്ടില്ല.
    മഹാഭാരതവും ഗീതയും നിരവധിതലങ്ങളില്‍ വ്യാഖ്യാനക്ഷമതയും വിശകലനക്ഷമതയും ഉള്‍ക്കൊള്ളുന്നതാണ്. ആധുനിക കാഴ്ചപ്പാടില്‍, മാനേജ്മെന്റ് പഠനത്തിനും, മനശ്ശാസ്ത്രപഠനത്തിനും, രാഷ്ട്രതന്ത്രത്തില്‍ ഊന്നിയും ഗീത പുനര്‍വായിക്കപ്പെടുന്നുണ്ട്. ധര്‍മത്തിന്റെ പക്ഷത്തിലും കര്‍മ്മയോഗത്തിന്റെ പക്ഷത്തിലും ഗീതയ്ക്കും മഹാഭാരതയുദ്ധത്തിനും വ്യാഖ്യാനങ്ങള്‍ ഉണ്ട്. കേവലം വേദാന്തത്തിന്റെ പക്ഷത്തില്‍ മാത്രം ഊന്നിക്കൊണ്ട് ചരിത്രപരമായ പ്രസക്തി ഗീതയ്ക്കില്ലെന്ന് പറഞ്ഞ് നിഷേധിക്കുവാന്‍ കഴിയില്ല. അതു തന്നെയാണ് അതിന്റെ മഹത്വവും, സാര്‍വകാലികമായി നിലനില്ക്കുന്നതും. ആധുനിക സമൂഹത്തില്‍ യുദ്ധത്തിനാഹ്വാനം ചെയ്യുന്ന ഗ്രന്ഥമാണ് എന്ന രീതിയില്‍ വ്യാഖ്യാനം ചെയ്യപ്പെടുന്ന സാഹചര്യം പേടിച്ച് അതിജീവനതന്ത്രം എന്ന രീതിയില്‍ ഗീതയുടെ ചരിത്രാംശനിരാകരണം നടത്തുന്നത്, സംസ്കാരോന്മൂലനകൌശലമാണ്. മറ്റു ഗ്രന്ഥങ്ങളുടെ ഘടനയുമായും പ്രതിപാദനവുമായും തട്ടിച്ചുനോക്കുമ്പോള്‍ നിരവധി തലങ്ങളിലുള്ള വ്യാഖ്യാനക്ഷമതയാണ് ഗീതയുടെ മഹത്വം. പുതിയൊരര്‍ഥതലമുണ്ടെന്ന് കണ്ടെത്തി സ്ഥാപിക്കുന്നതിലെ ശ്ളാഘനീയത സ്വീകരിക്കുന്നതോടൊപ്പം തന്നെ അതിന് മറ്റൊരു തലത്തിലുള്ള വ്യാഖ്യാനവും പാടില്ല എന്ന ശാഠ്യബുദ്ധി ഗര്‍ഹണീയമാണെന്ന് തിരിച്ചറിയുകയും വേണം.
    വേദേതിഹാസങ്ങളുടെ ദുര്‍വ്യാഖ്യാനം നടത്തി അവയെ അരുംകൊല ചെയ്യാന്‍ ശ്രമിച്ച പഴയകാല ഏഷ്യാറ്റിക് സൊസൈറ്റിയുടെ ആള്‍ക്കാര്‍ പോലും, 'പറയത്തക്ക ബൃഹത്തായ യുദ്ധമായിരുന്നോ, കാലഘട്ടം അതുതന്നെയോ' തുടങ്ങിയ വിഷയങ്ങളില്‍ ചില താല്പര്യസ്ഥാപനയ്ക്ക് ശ്രമിച്ചിട്ടുണ്ടെങ്കിലും മഹാഭാരതയുദ്ധത്തിന്റെ ചരിത്രപരത സശിരകമ്പം അംഗീകരിച്ചിട്ടേയുള്ളൂ. ഈ ചര്‍ച്ചകളെ സംബന്ധിച്ച ഒരേകദേശ രൂപം ശ്രീ.സി.വി.വൈദ്യയുടെ ഹിസ്ററി ഓഫ് സാന്‍സ്ക്രിറ്റ് ലിറ്ററേച്ചറിന്റെ നാലാം വോള്യത്തില്‍ 'ദ ഭഗവദ്ഗീത' എന്ന ഭാഗത്ത് പരാമര്‍ശിച്ചിട്ടുണ്ട്. ദ്വാരകയിലും കുരുക്ഷേത്രയിലും നടത്തിയ ഉത്ഖനനഗവേഷണങ്ങളുടെ ഫലം എല്ലാവര്‍ക്കുമറിയാവുന്ന സാഹചര്യത്തില്‍ ഈ വിഷയത്തിലുള്ള വിവാദം അനാവശ്യവും ദുരൂഹവും ആണ്. എസ്.ആര്‍.റാവു തുടങ്ങിയ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന ഇത്തരം സംരംഭങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് ആര്‍ക്കിയോളജിക്കല്‍ സ്റഡീസ് ഓണ്‍ കുരുക്ഷേത്ര വാര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. മഹാഭാരതത്തില്‍ തന്നെ ധര്‍മക്ഷേത്രമായ കുരുക്ഷേത്രത്തിന്റെ കൃത്യമായ സ്ഥല നിര്‍ണയം കാണാം. വരാഹമിഹിര രചിതമായ ബൃഹത്സംഹിതയില്‍ 13-3ല്‍ ശാകകാലത്തിന് 2526 വര്‍ഷം മുന്‍പ് യുധിഷ്ഠിരന്‍ രാജ്യം ഭരിച്ചിരുന്നു എന്ന വസ്തുത വ്യക്തമാക്കുന്നുണ്ട്. നാസാ ശാസ്ത്രജ്ഞനായ ഡോ.എസ്.ബാലകൃഷ്ണയുടേതടക്കം ഈ വിഷയത്തില്‍ നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ വന്നിട്ടുണ്ട്. ആലങ്കാരികമായി പറഞ്ഞാല്‍ മഹാഭാരതചരിത്രത്തിന്റെ "ജീവിക്കുന്ന രക്തസാക്ഷി''കളായി കലിവര്‍ഷവും കലിദിന സംഖ്യയും ഇന്നും ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട് എന്ന് മറന്നു പോകരുതല്ലോ! ഈ വസ്തുതകളെ തമസ്കരണകോടിയില്‍ തള്ളിയിട്ട് നമുക്ക് പറയാമോ ഗീതയ്ക്ക് ചരിത്രപരതയില്ല എന്ന്?
    “നായിന്‍റെ വാലിനുടെ വക്രത , കാഞ്ഞിരത്തിന്‍-
    കായിന്റെ കയ്പ്, കരി തന്റെ കറുപ്പു,മോര്‍ത്താല്‍
    വണ്ടാറണിക്കുഴലി മാറ്റല്‍ അസാധ്യമത്രേ,
    പാണ്ഡിത്യമാനിയുടെ വങ്കതയും തഥൈവ.”

    ReplyDelete
  47. enthayalenne pulli parayunnathu karyam alle

    ReplyDelete
  48. http://kinavalli-indiascribe.blogspot.in/2012/01/blog-post.html
    Friday, January 13, 2012
    ആരാണ് ഹിന്ദു ?



    ഇന്നത്തെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു . സ്വാമി സന്ദീപാനന്ദ ഗിരി ഒരു പ്രഭാഷണ മദ്ധ്യേ പറഞ്ഞു ഗീത ഒരു മത ഗ്രന്ഥം അല്ല എന്ന് . കുരുക്ഷേത്ര യുദ്ധം നമ്മുടെ തന്നെ ഉള്ളിലാണ് നടക്കുന്നത് എന്നും.

    ഇത് കേട്ട ഉടനെ സദസ്സില്‍ ഉണ്ടായിരുന്ന ഒരാള്‍ ചാടി എന്നീട് ലഹള തുടങ്ങി. അതിനിടെ ചിലര്‍ ഭാരത മാതാ കീ ജയ് വിളിച്ചു അയാളെ അനുകൂലിച്ചു .എന്നിട്ട് ഇറങ്ങി പോയി .

    രംഗം ശാന്തം ആയപ്പോള്‍ സ്വാമിജി പറഞ്ഞു രാമായണത്തില്‍ അയോധ്യ എന്ന വാക്കിന്റെ അര്‍ഥം യുദ്ധം ഇല്ലാത്ത സ്ഥലം എന്നാണ് . അവിടെ ചിലര്‍ യുദ്ധ ഭൂമി ആക്കാന്‍ ശ്രമിക്കുകയാണല്ലോ.

    ഇവിടെ പ്രശ്നം ഹിന്ദു എന്നാല്‍ ആരാണ് ? മത ഗ്രന്ഥങ്ങളിലെ ആന്തരിക അര്‍ത്ഥം എന്താണ് ? സനാതന ധര്‍മം ഒരു ജീവിത രീതി ആണ് . ഒരു പ്രത്യേക ഗ്രന്ഥം മാത്രം ആധാരം ആക്കി ജീവിക്കുന്നവന്‍ അല്ല ഹിന്ദുക്കള്‍ . എല്ലാ വിധ സമ്പ്രദായങ്ങളില്‍ നിന്നും നന്മ മാത്രം എടുത്തു കൊണ്ടുള്ള ജീവിത മാര്‍ഗം ആണ് പൂര്‍വികര്‍ പറഞ്ഞിട്ടുള്ളത് .

    ചാര്‍വാകന്‍ പോലത്ത നിരീശ്വര വാദികളെ പോലും മഹര്‍ഷി ആയി കണ്ടവരാണ് ഹിന്ദുക്കള്‍ . അദ്ദേഹത്തെ പോലെ ഉള്ളവര്‍ സംഹിത എഴുതിയത് മതത്തെ പോഷിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് . ധൈര്യം എന്നത് യുദ്ധം ചെയ്യാന്‍ മാത്രം അല്ല ആവശ്യം ഇല്ലാതെ ലഹള കൂട്ടാതെ ഇരിക്കാനും കൂടി ആണ് .

    കാര്യങ്ങള്‍ മുഖ വിലക്ക് എടുക്കുമ്പോള്‍ ആണ് ഈ വിധ പ്രശ്നങ്ങള്‍ വരുന്നത് . ഹിന്ദു സംഘടനകല്‍ ആദ്യം വേണ്ടത് അവരുടെ ഭയം കൈ വെടിയുക. ആരും ഇപ്പോള്‍ ഹിന്ദുക്കളെ കൊല്ലാനൊന്നും നടക്കുന്നില്ല . ഇനി ആരെങ്കിലും അതിനു ശ്രമിച്ചാല്‍ തന്നെ നടക്കുന്ന കാര്യവും അല്ല .

    ഇനി വരും തലമുറകളെ എന്താണ് പറഞ്ഞു കൊടുക്കേണ്ടത് ? മതങ്ങളില്‍ അല്ല കാര്യം മാനുഷിക മൂല്യങ്ങളില്‍ ആണ് ഊന്നല്‍ വേണ്ടത് എന്ന് . ഇപ്പോള്‍ തന്നെ മതവും ജാതിയും ചോദിച്ചിട്ടാണോ നമ്മള്‍ ബസ്സില്‍ കയറുന്നത്? എന്ത് കാര്യവും ഒരു മഞ്ഞ കന്നടയില്‍ കൂടി കാണുന്നത് നിര്‍ത്താന്‍ കാലം ആയി എന്ന് തോന്നുന്നു.

    ReplyDelete