ഗെയിൽ ട്രേഡ്വേല്ലിന്റെ വിശുദ്ധ നരകം എന്ന പുസ്തകത്തെ പലരും ഷെയർ ചെയ്ത് ആഘോഷിക്കുന്നത് കണ്ടു. മാതാ അമൃതാനന്ദമയി മഠത്തെ അപകീർത്തിപ്പെടുത്തുന്ന ഏതു വാർത്തയും അതിന്റെ വിശ്വാസ്യതയോ, സത്യാവസ്ഥയൊ നോക്കാതെ കൊണ്ടാടുന്നവർക്ക് ഇതും ഉപയോഗപ്പെടുമായിരിക്കും.
എറ്റവും പ്രധാനമായി അമൃതാനന്ദമയി എന്ന വ്യക്തി അപ്രാപ്യമായ ഏതോ ഭൂതകാലത്തിൽ ജീവിച്ചു പോയ ഒരാളല്ല. ഇന്നും ജനങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്ന ഒരാളാണ്. അമ്മയുടെ ഭക്തർ അമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ആരൊക്കെയോ പറഞ്ഞുകേട്ട കഥകൾ വച്ചല്ല. മറിച്ച് വ്യക്തിപരമായി അമ്മയുമായുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ യുക്തിയും, ബുദ്ധിയും ഒക്കെ വച്ച് മനസ്സിലാക്കി തന്നെയാണ് അവർ അമ്മയോടും, അവിടുത്തെ പ്രസ്ഥാനത്തോടും ചേർന്ന് പ്രവർത്തിക്കുന്നത്. ദിവസത്തിൽ 22 മണിക്കൂറും ജനമധ്യത്തിൽ ചിലവഴിക്കുന്ന അമ്മയെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചാൽ അമ്മയെ നേരിട്ടറിയുന്നവർക്ക് അവ കണ്ണടച്ച് വിശ്വസിക്കാൻ സാധിക്കില്ല.
മാധ്യമങ്ങളിലൂടെ മാത്രം അമ്മയെ അറിയുന്നവരാണ് ഇത്തരം ആരോപണങ്ങളിൽ അന്ധമായ് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. വളരെ സുതാര്യമാണ് ആശ്രമവും അവിടുത്തെ രീതികളും. ഗെയിൽ തന്റെ ബുക്കിൽ പറഞ്ഞത് പോലെ ആദ്യകാലങ്ങളിൽ സമർപ്പണവും ആദ്ധ്യാത്മികമായ കാഴ്ചപ്പാടും ഗെയിലിനു ഉണ്ടായിരുന്നു. എന്നാൽ ക്രമേണ അവരുടെ ചിന്തകൾ താളം തെറ്റാൻ തുടങ്ങി. ഗുരുവിന്റെ സാമീപ്യം ഉണ്ടായിരുന്നിട്ടു കൂടി ആത്മീയമായ പാതയിൽ നിന്നും അവർ വ്യതിചലിക്കാൻ തുടങ്ങി. അതിന്റെ പ്രത്യാഘാതം അവരുടെ സ്വഭാവത്തിൽ പ്രകടമായി. പരുഷമായ പെരുമാറ്റം, ക്രൂരമായ സംസാരം, തുടങ്ങി ശാരീരികവും മാനസികവുമായ് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഗെയിലിന്റെ ശീലമായിരുന്നു. ഇത്തരം ക്രൂരതകൾ അനുഭവിച്ചവർ നിരവധിയാണ്. അമ്മയിൽ നിന്നും മറ്റുള്ളവരെ പരമാവധി അകറ്റാൻ അവർ ശ്രമിച്ചു ഇത് പല ഭക്തർക്കും നേരിട്ട് അനുഭവമുള്ള കാര്യമാണ്.
90 കളുടെ മധ്യത്തോടെ ആശ്രമത്തിൽ വച്ച് ഒരു അമേരിക്കൻ ഭക്തനുമായ് അവർ അടുപ്പം സ്ഥാപിച്ചു. അവർ അയാളോട് വിവാഹാഭ്യർത്ഥന നടത്തുന്ന തലത്തിലേക്ക് കാര്യങ്ങൾ മാറി. അമ്മ ഇതൊക്കെ അറിഞ്ഞുവെങ്കിലും അവരുടെ തെറ്റുകൾ ക്ഷമിക്കുകയും തിരുത്താൻ അവസരം നല്കുകയും ചെയ്തു. പക്ഷെ അവർക്ക് തിരുത്തുവാൻ സാധിച്ചില്ല. വിവാഹം കഴിക്കാൻ ഉദ്ദേശിച്ച് 1999ഓടെ സന്യാസവും, ആശ്രമ ജീവിതവും ഗെയിൽ ഉപേക്ഷിച്ചു.
ആശ്രമം വിട്ട അവർ വിദേശിയായ ഒരു ഭക്തനോട് വിവാഹാഭ്യർത്ഥന നടത്തുകയും അദ്ദേഹം അത് നിരസിക്കുകയും ചെയ്തു തുടർന്ന് ഒരു വർഷത്തോളം അമ്മയുടെ ഒരു ഭക്തയുടെ ഗൃഹത്തിൽ സൗജന്യമായ് അവർ താമസിച്ചു. ആകാലയളവിൽ ഒന്നും അവർ ഇപ്പോൾ ആരോപിക്കുന്ന ഒരാരോപണവും ഉന്നയിച്ചിട്ടില്ല. പിന്നീട് അവർ മറ്റൊരാളെ വിവാഹം കഴിക്കുകയും വേർപിരിയുകയും ചെയ്തു.
ആശ്രമത്തിൽ ആരെയും നിർബന്ധിച്ച് പിടിച്ചു വയ്ക്കുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം ആണ് ഓരോരുത്തരും വന്നിരിക്കുന്നത്. ആശ്രമജീവിതം ഇഷ്ടമല്ലെങ്കിൽ ആർക്കും എപ്പോൾ വേണമെങ്കിലും പോകാം. ഇത് ആശ്രമവുമായ് ബന്ധമുള്ള എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. ആശ്രമത്തിൽ നീണ്ട 20 വർഷം ജീവിക്കുകയും, തന്റെ തന്നെ ദൗർബല്യങ്ങൾ മൂലം ആശ്രമത്തിൽ നിന്നും പോയി വീണ്ടുമൊരു 14 വർഷം കഴിഞ്ഞു ഈ നീണ്ട 34 വർഷത്തിൽ ഒരിക്കൽ പോലും ഉന്നയിക്കാത്ത കുറെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ഉള്ള യുക്തിരാഹിത്യം ആർക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ.
ആശ്രമത്തെയും അമ്മയെയും കരിവാരി തേക്കുക എന്നത് പ്രധാന അജണ്ടയാക്കിയ ചില പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ചട്ടുകമായി പ്രവർത്തിക്കുന്നതിലൂടെ നേടിയെടുക്കാവുന്ന വൻ സാമ്പത്തിക ലക്ഷ്യങ്ങൾ ഗെയിലിനു ഉണ്ടാകാം,ഇപ്പോൾ 'കാലിക പ്രസക്തിയുള്ള' ലൈംഗിക ആരോപണം 34 വര്ഷങ്ങള്ക്ക് ശേഷം ഗെയിലിന്റെ കഥയിൽ കടന്നു വരുന്നതിന്റെ യുക്തി മറ്റൊന്നാവാൻ തരമില്ല.ആർക്കെതിരെയും യാതൊരു തെളിവും ആവശ്യമില്ലാതെ ഉന്നയിക്കാൻ കഴിയുന്നതും എറ്റവും ശക്തമായതുമായ ആരോപണമാണ് ലൈംഗീക ആരോപണം. ബുക്കിന്റെ നിർമിതിയിലും പ്രചരണത്തിലും പുലർത്തിയ കൃത് യമായ ആസൂത്രണം ഇതിനു പിന്നിലെ സംഘടിത ശ്രമങ്ങളെ തുറന്നു കാട്ടാൻ പര്യാപ്തമാണ്. അമ്മയുടെ കേരള പര്യടനം ആരംഭിക്കുന്ന ദിവസം തന്നെ മൗദൂദിയൻ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന ഒരു മലയാള പത്രത്തിലൂടെ ഈ വാര്ത്ത പുറത്ത് വന്നതും ഇതിന്റെ ഉള്ളുകളികൾ വ്യക്തമാക്കുന്നു.
രമണ മഹർഷിയെക്കുറിച്ചു ഇല്ലാ കഥകൾ പാടി നടന്ന വിദേശ ശിഷ്യരേക്കുറിച്ചും, വിവേകാനന്ദ സ്വാമിയേക്കുറിച്ച് അപവാദം പ്രചരിപ്പിച്ച സ്വദേശികളെക്കുറിച്ചും ഒക്കെ നാം കേട്ടിട്ടുണ്ട്. അവരെയോ യഥാർത്ഥഭക്തരെയൊ ഇതൊന്നും ബാധിക്കുന്നില്ല. അമ്മ എപ്പോഴത്തെയും പോലെ തന്റെയരികിൽ ദുഃഖ ഭാരവും പേറി വരുന്നവരെ ആശ്വസിപ്പിക്കുന്നു. ദർശനം നല്കുന്നു. കഴിഞ്ഞ വർഷം വന്നവരിലും എത്രയോ അധികം ആളുകളാണ് ഇന്നലെ കോഴിക്കോട് അമ്മയെ ദർശിക്കാൻ വന്നത്. അമ്മയെക്കുറിച്ചും ആശ്രമത്തെക് കുറിച്ചും അറിയാൻ ആര്ക്കും ഒരു പ്രയാസവുമില്ല. തുറന്ന പുസ്തകം പോലെ അമ്മ നമുക്കിടയിൽ ജീവിക്കുന്നു..
http://ammascandal.wordpress.com/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B5%87%E0%B4%B0%E0%B5%81-%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF/
ReplyDeleteRight.amma is an open book.everyone can use it.
ReplyDeleteEvery one can use 'AMMA'?? അത് തന്നെ ആണ് ചങ്ങാതീ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്....
Deleteഎന്തു പറഞ്ഞിട്ട് എന്തു കാര്യം, നമ്മുടെ നാട്ടുകാര്‍ അല്ലങ്കില്‍ മാധ്യമങ്ങള്‍ സത്യത്തിനു വേണ്ടിയാണോ കാത്തുനില്‍ക്കുന്നത്? വെറുതെ കിട്ടിയ ഒരു അവസരം ആരും പഴക്കില്ല പെണ്‍ കുട്ടികളെ ബലാത്സംഗം ചെയ്തു എന്നറിഞ്ഞാല്‍ അതിന്റെ ഒരു വീഡിയോ കാണാന്‍ കിട്ടുമോ എന്ന ആന്വാഷിക്കുന്ന ജനങ്ങള്‍ ആണ് നമ്മുടെ ഇടയില്‍ ഉള്ളത് പക്ഷേ ഈ അവസരത്തില്‍ നമ്മുടെ ഒരു മഹത്തായ സംസ്കാരം മറ്റുള്ളവര്‍ കാള്‍കിഴില്‍ വച്ചു ചവിട്ടി അരക്കുന്നത് നമ്മള്‍ അറിയുന്നില്ല.
Deleteആശ്രമ ജീവിതം 15 വര്ഷം മുന്നേ ഉപേക്ഷിച്ച ഒരു സ്ത്രീയുടെ ആരോപണങ്ങള്‍ പൂര്‍ണമായും വിശ്വസനീയമാണെന്നോ, അല്ലെങ്കില്‍ ഇതിന്റെ പേരില്‍ ആശ്രമം പൂട്ടണം എന്നോ ഒന്നും ആരും പറയുന്നില്ലല്ലോ. മഠത്തിന്റെ കാര്യത്തില്‍ എന്തിനാണ് ഇത്രയും രഹസ്യ സ്വഭാവം ? തുറന്ന പുസ്തകമാണെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും അതിലെ സത്യാവസ്ഥ ചോറ് ഉണ്ണുന്ന ആളുകള്‍ക്ക് അറിയാവുന്നതാണ്.. വിദേശ യാത്രകളിലും മറ്റും യാതൊരു വിധ പരിശോധനകളും ഇല്ലാതെ അല്ലേ പോക്കും വരവും ?? യഥാര്‍ത്ഥ വരവ് ചിലവ് കണക്കു പ്രസിദ്ധപെടുത്തുവാന്‍ മഠം തയ്യാറാവുമോ ?? കുറച്ചു നാളുകള്‍ക്ക് മുന്‍പ് ആശ്രമാവുമായി ബന്ധപെട്ട വിവാദത്തിനു ശേഷം സത്നാം സിംഗ് മനോരോഗാശുപത്രിയില്‍ വച്ച് മരണപ്പെട്ടതിനു ശേഷം ഈ പറയുന്ന "അമ്മ" യുടെ നാവില്‍ നിന്നും ആ "മകനെ" കുറിച്ച് ഒന്നും കേട്ടില്ലല്ലോ.. വിശ്വ സ്നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും വക്താവായ അമ്മ എന്തേ മൌനം പാലിച്ചു ?
ReplyDeleteഇങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍ സാധാരണക്കാരായ ആളുകളുടെ ഉള്ളില്‍ ഉണ്ട്.. ആരോപണങ്ങളെ അന്വേഷിക്കാന്‍ ഭരണകൂടത്തിനു നട്ടെല്ല് ഉണ്ടായി എന്ന് വരില്ല... അതുകൊണ്ട് തുറന്ന പുസ്തകം ആണെന്ന് പറയുന്നതിന് പകരം ഇത്തരം സംശയങ്ങള്‍ക്ക് സത്യസന്ധമായ മറുപടി പറയുകയാണ് മഠം വേണ്ടത്....
പ്രിയ സുഹുര്തെ, നിങ്ങളുടെ കൈയ്യിൽ നിന്നും 5 രൂപ പോലും എടുകതെയാണ് കോർപ്പറേറ്റ് കമ്പനി അവർ കെട്ടിപൊക്കിയതു. രഷ്റ്റ്രിയകരെപൊലെ നിങ്ങളുടെ tax അവർ കട്ട് മുടിച്ചിട്ടല്ല. ഇവിടെ നിയമം ഉണ്ട്, അവർക്ക് (Gail ) പ്രശ്നങ്ങൾ ഉണ്ടായിരുനെങ്കിൽ നിയമത്തിനു മുൻപിൽ പറയാം , അല്ലാതെ കുറെ കൊല്ലം കഴിഞ്ഞു ബുക്കിൽ എഴുതിയാൽ ഇവിടെ ഓന്നും സംഭവികില്ല. കാര്യം കൂടുതൽ അറിയണം അല്ലാതെ ഉള്ള കമന്റ്സ് ഗുണകരമാവില്ല. നിങ്ങളെ അഷ്രമതിലെക് ആരും ക്ഷണിച്ചില്ല.നിങ്ങൾ അതിൽ വിസ്വസികുകയും വേണ്ട . ആരോപണങ്ങൾ സത്യമാണെന്നു വിച്ചരികരുത്, നിങ്ങളുടെ വീട്ടിൽ ഉള്ളവരെ കുറിച്ച് ആരോപണങ്ങൾ ഉണ്ടായാൽ നിങ്ങൾ ആദ്യം അത് വിസ്വസികുമൊ അതോ സത്യം അറിയാൻ ശ്രമികുമോ? അത്രതന്നെ സിമ്പിൾ ആണ് ഇ കാര്യവും. മഠം ഒരു വിവരവും ഫയൽ ചെയുനില്ല എന്ന് നിങ്ങൾ എവിടെയാണ് കണ്ടത്? വാചകം അടികുമ്പോൾ അതിൽ കുറച്ചെങ്കിലും സത്യം വേണം . ഞാൻ അമ്മ ബാക്തനല്ല , അവരെ എനിക്ക് ബഹുമാനവും ഇല്ല, പക്ഷെ അവർ കാരണം നല്ല schools , colleges , hospitals , മെഡിക്കൽ colleges എല്ലാം ഉണ്ടയിടുണ്ട് . അതൊന്നും നിങ്ങളുടെ പണം അല്ല . ഒരുപാട് പേരക് വീടുകൾ കൊടുതിടുണ്ട് . അവർ എന്തും ആവട്ടെ , അതിൽ നിങ്ങല്കോ നിങ്ങളുടെ വീറ്റുകർകൊ ഒരു വിഷമവും വരില്ല. ജീവിതത്തിൽ തൊട്ടുപൊയവർ ആണ് സത്യം അറിയാതെ മറ്റുലവരിടെ നന്മ തിരിച്ചറിയാതെ അവരെ പഴി ചാരാൻ നില്കുന്നത്.
DeleteMy friend before you say something,whatever the matter is,would take an attempt at least to analyze the real facts.As you mentioned about the foreign trips,how you sure that all the trips are being made without any security checks???How you sure that math is not showing its income and expenses to concerned officials??Do you mean to say that ashram has to publish and distribute a copy of it all over the country??
Deleteഎന്തു പറഞ്ഞിട്ട് എന്തു കാര്യം, നമ്മുടെ നാട്ടുകാര്‍ അല്ലങ്കില്‍ മാധ്യമങ്ങള്‍ സത്യത്തിനു വേണ്ടിയാണോ കാത്തുനില്‍ക്കുന്നത്? വെറുതെ കിട്ടിയ ഒരു അവസരം ആരും പഴക്കില്ല പെണ്‍ കുട്ടികളെ ബലാത്സംഗം ചെയ്തു എന്നറിഞ്ഞാല്‍ അതിന്റെ ഒരു വീഡിയോ കാണാന്‍ കിട്ടുമോ എന്ന ആന്വാഷിക്കുന്ന ജനങ്ങള്‍ ആണ് നമ്മുടെ ഇടയില്‍ ഉള്ളത് പക്ഷേ ഈ അവസരത്തില്‍ നമ്മുടെ ഒരു മഹത്തായ സംസ്കാരം മറ്റുള്ളവര്‍ കാള്‍കിഴില്‍ വച്ചു ചവിട്ടി അരക്കുന്നത് നമ്മള്‍ അറിയുന്നില്ല
DeleteYeah all correct, but why dont one of you try being amma's attendant and get to know her from that point of view. There is a whole lot of difference between hugging her, crying on her and listening to bhajans ; and knowing her up, close and personal. Gail tredwell in her book, hasnt made any accusations against amma than AMMA being HUMAN with all of womanly weaknesses. Whether or not its right for such a person to claim to be guru is upto you amma's devotees to decide. Well, some compassionate people outside are worried about the poor innocent women in the ashram who live in pathetic living conditions, being fooled every moment of their existence. Also there are people outside who can see its mere business. Her donations to tsunami and stuff like that is the capital she invests, so that profits will be much better next year. Who will send her donations, if she doesnt spend a penny. She invests, she earns. Nothing great about it.
ReplyDeleteAnd one more point, 99 pc of amma's devotees are fanatic, arrogant , impatient and throws themselves into a tide of abuse if they hear one wrong word about her. This is a bit shameful of devotees of the most compassionate mother on earth!!!!
Well , as you mentioned about "poor innocent women living in pathetic conditions in the ashram"..well friend there is nobody there to compel them to stay there.If anybody is living there,its exclusively their decision to live there and there is no one to stop them either if they wish to leave the ashram and the inmates include people from all sections of society including professionals both from within india and abroad as well.If all them getting there own peace of mind and happiness from the simple life there,why all these acquisitions as if somebody there to keep them locked in there.people only mention tsunami relief from her ,well there are day to day projects taken up by math to donate to the society. At least, society is getting benefit out of all these,.As you mentioned ,only the ones who know her close would know it though.
Deleteഈ പറഞ്ഞ വയക്തി എങ്കില്‍ എന്തുകൊണ്ട് ഇതുവരെ കേസ് കൊടുത്തില്ല? 16 വര്‍ഷത്തോളം ഒരു rape ചെയ്യപ്പെട്ട സ്ത്രീ ഇങ്ങനെ നോക്കിയിരിക്കുമോ? ഇതു ബൂക്കില്‍ എഴുതുകയണോ ചെയ്യുന്നത്? ഇങ്ങനെയുള്ള ഒരു പ്രതികാരം നമ്മുടെ INDIA യില്‍ മാത്രമേ ഫലപ്രദമക്തുള്ളൂ, ആയരകണക്കിനു അന്തേവാസികള്‍ താമസിക്കുന്ന സ്ഥലമാണ് ആശ്രമം, ഇതുപോലെ കഴിഞ്ഞ 50 വര്‍ഷമായി എത്ര കേസുകേട്ട് നമുക്ക് ലഭിച്ചിട്ടുണ്ട് ആശ്രമത്തില്‍ നിന്ന്? ഇനി എന്തൊക്കെ സത്യം ആരു പറഞ്ഞാലും വിശ്വസിക്കുന്നവര്‍ ഇങ്ങനെ ഒരു ബൂക്കിന്റെ പുറകേ പോകുമോ? ഇതു മാക്സിമും ആഘോഷിക്കുക എന്നതാണു ജനങ്ങളുടെയും മീഡിയായുടെയും ഉദ്ദേശയം, ഇതിലൂടെ ഒരു മതത്തെ കരിവാരി തെക്കുക എന്ന ഒരു പ്രയോജനം മറ്റുമതങ്ങള്‍ക്കും ഉണ്ട്, ഇതൊന്നും ആരും മനസിലാക്കാന്‍ ശ്രമിക്കുന്നില്ല, മാതാ അമൃതാനന്ദമയി ദേവിക്കു ഇപ്പോള്‍ കിട്ടാന്‍ പോകുന്ന . സമ്മാനം മുടക്കുന്നതിനും, പല രാജ്യങ്ങളിലും അമ്മയുടെ പോക്ക് തടയുന്നതിനും, ആശ്രമത്തിലെ സംഭാവന തടയുന്നതിലൂടെ ലോകസേവനം നിര്ഥലക്കുക എന്ന പല പദ്ധതി ആണ് ഇതിന്റെ പിന്നില്‍, കുറേ വര്‍ഷമായി ഹിന്ദുമതഥെ ഇങ്ങനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ഇതു ഇനി അനുവദിക്കില്ല ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണം.
ReplyDelete