'പശു' ഒരിക്കൽ കൂടി ചൂടേറിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പശുവിനെയും കാലികളെയും കൊല്ലണമെന്നും, കൊല്ലണ്ടായെന്നും പറഞ്ഞു ആളുകൾ തമ്മിലടികൂടുന്നു. ഈ സാധു മൃഗം ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ സ്വാധീനം ചെലുത്തുന്നത് ഇതാദ്യമായല്ല. പശുവും-പശുമാംസവുമൊക്കെ പലപ്പോഴും ഇന്ത്യൻ ചരിത്രത്തിൻറെ ഗതിയെത്തന്നെ മാറ്റുന്നതിൽ ശക്തമായ പങ്കുവഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ഒന്നാം സ്വാതന്ത്ര്യസമരത്തിനു പോലും പശുവിനോടുള്ള ഇന്ത്യൻ മനസ്സിൻറെ വൈകാരിക ഭാവം ഉത്പ്രേരകമായിത്തീർന്നു എന്നത് സ്മരണീയമാണ്. ഗോവധ നിരോധനം എന്ന ആശയം ഇടയ്ക്കിടെ ചർച്ച ചെയ്യപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്. പല രാജ്യങ്ങളിലും വിവിധ മൃഗങ്ങളെ ഭക്ഷണ ആവശ്യത്തിനു ഉപയോഗിക്കുന്നതിനെതിരെ നിയമങ്ങളും അതിനെക്കുറിച്ച് നിരവധി സംവാദങ്ങളും നടന്നു വരുന്നു എന്നാൽ ഇന്ത്യയിൽ അത്തരമൊരു സംവാദത്തിനു രാഷ്ട്രീയ പാർട്ടികളോ, മാധ്യമങ്ങളൊ, സാംസ്കാരിക സംഘടനകളോ തയാറാവുന്നില്ല. മറിച്ച് വൈകാരികമായ പ്രക്ഷോഭങ്ങളിലും വിഴുപ്പലക്കുകളിലുമാണ് ഇവിടെ നടക്കുന്നതെന്ന് പറയാതിരിക്കുവാനാവില്ല.
പശു വിശുദ്ധമൃഗമാണോ എന്ന ചോദ്യം അവിടെ നിൽക്കട്ടെ. വിവിധ വിഭാഗങ്ങളുടെ വിശുദ്ധ ബിംബങ്ങൾ മറ്റുള്ളവർക്ക് വിശുദ്ധമാകണമെന്നില്ല. 'കുരിശ്' കത്തോലിക്ക കൃസ്ത്യാനിക്ക് വിശുദ്ധമാകുമ്പോൾ പെന്തകൊസ്തുകാരനെ സംബന്ധിച്ചിടത്തോളം അത് കേവലം നെടുകയും കുറുകയും ചെർത്തുവച്ച രണ്ടു മരക്കഷണങ്ങൾ മാത്രമാണ്. വിശുദ്ധ ഖുർ-ആൻ അമുസ്ലീങ്ങളെ സംബന്ധിച്ച് ഒരു കൂട്ടം കടലാസ് കെട്ടുകൾ മാത്രമായിരിക്കാം എന്നാൽ മുസ്ലീങ്ങളെ സംബന്ധിച്ച് അത് വിശുദ്ധമായ ദൈവവചനങ്ങളാണ്. ഇത് മതത്തിൻറെ കാര്യത്തിൽ മാത്രമല്ല കൊടിമരവും ചെങ്കൊടിയും നശിപ്പിച്ചതിന് നാടും നഗരവും സ്തംഭിപ്പിച്ചു ഹർത്താലുകൾ നടത്തുന്നവരോട് അത് കേവലം തുണിയും, തൂണും ആയിരുന്നില്ലേ എന്ന് ചോദിക്കുന്നത് എത്രവലിയ വങ്കത്തമായിരിക്കും ?. അതുകൊണ്ടുതന്നെ കേവലം ഒരു നാൽക്കാലിയെ വിശുദ്ധവത്കരിക്കണോ എന്ന ചോദ്യത്തിനു വലിയ പ്രസക്തിയൊന്നുമില്ല. എന്നിരുന്നാലും പതപരമായ കാഴ്ചപ്പാടുകൾക്കുപരി 'പശുപ്രശ്ന'ത്തിൽ അന്തർഭവിച്ചിട്ടുള്ള മറ്റു കാരണങ്ങളെക്കൂടി മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.
മാട്ടിറച്ചി ശരീരത്തിനു എത്രത്തോളം ആവശ്യമാണ് എന്ന ഒരു ചർച്ച ഈ വിഷയത്തിൽ കണ്ടില്ലെന്ന് മാത്രമല്ല. അടിസ്ഥാന വർഗത്തിൻറെ പോഷകസ്രോതസ്സാണ് ഗോമാംസം എന്ന് പോലും കെ. ഇ. എന്നിനെ പോലെയുള്ളവരൊക്കെ പറയുന്നത് കേട്ടു. സത്യത്തിൽ പോഷകങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന ഗവേഷണങ്ങളിൽ പരമാവധി ഒഴിവാക്കപ്പെടേണ്ട ഭക്ഷണങ്ങളുടെ കൂട്ടത്തിലാണ് മാട്ടിറച്ചിയുടെ സ്ഥാനം.1 മാത്രമല്ല അർബ്ബുദം,2 ഹൃദ്രോഗങ്ങള്‍,3 പ്രമേഹം,4 മുതലായ പലരോഗങ്ങൾക്കും അൽഷിമേഴ്സ് സാദ്ധ്യതയ്ക്കും, ഭ്രാന്തിപ്പശു രോഗം മുതലായവയുടെ വ്യാപനത്തിനും മാട്ടിറച്ചി ഉപഭോഗം കാരണമാവുന്നു.
മാട്ടിറച്ചിയുടെ ഉത്പാദനം വൻതോതിലുള്ള പ്രകൃതി ചൂഷണത്തിനു കാരണമാകുന്നു. ഒരു കിലോ മാട്ടിറച്ചി ഉത്പാദിപ്പിക്കുന്നതിനായി ഏതാണ്ട് 6810 ലിറ്റർ ജലമാണ്ഉപയോഗിക്കപ്പെടുന്നത്.5 മാട്ടിറച്ചി ഉത്പാദനപ്രക്രിയയിൽ വൻതോതിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടുന്നതിനാൽ കാർബണ്‍ ഫൂട്ട് പ്രിൻറിൻറെ കാര്യത്തിലും മാട്ടിറച്ചി വളരെ മുന്നിലാണ്.6
മാംസാവശ്യത്തിനായി വൻതോതിൽ കാലികളെ വളർത്തുന്നത് വന-വന്യജീവി നശീകരണം, ആഗോളതാപനം, മലിനീകരണം തുടങ്ങി നിരവധി പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു. ഇതിൻറെയൊക്കെ പശ്ചാത്തലത്തിലാണ് ആഴ്ചയിലൊരിക്കലെങ്കിലും മാംസാഹാരം ഒഴിവാക്കാൻ ജനങ്ങളോട് ഐക്യരാഷ്ട്ര സഭയ്ക്ക് ആവശ്യപ്പെടേണ്ടിവന്നത്.7
മാട്ടിറച്ചിയുടെ ഉത്പാദനം വർദ്ധിക്കുന്നത് കാർഷിക രംഗത്തെയാകും എറ്റവും പ്രതികൂലമായി ബാധിക്കുക. അമേരിക്കയിലെയും, ആസ്റ്റ്രേലിയയിലേയും ഒക്കെ അനുഭവങ്ങൾ നമുക്ക് മുന്പിലുണ്ട്. ഹെക്ടർ കണക്കിന് കൃഷിഭൂമി ഫാമുകളുടെ പേരിൽ നശിപ്പിക്കപ്പെട്ടു. ജലസ്രോതസ്സുകളെ അമിതമായി ചൂഷണം ചെയ്തും മുളച്ചു പൊന്തിയ ഫാമുകൾ ബാക്കി വച്ചത് പോഷകക്കുറവും, പൊണ്ണത്തടിയും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളാണ്.
മനുഷ്യനുമായി വൈകാരിക ബന്ധമുള്ള മൃഗങ്ങളെ ഭക്ഷണത്തിനായോ, മറ്റു ആവശ്യങ്ങൾക്കായോ കൊല്ലുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണ് ഉദാഹരണത്തിനു ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ പൂച്ചയേയും, നായയേയും ഭക്ഷണത്തിനോ, തുകലിനോ, രോമത്തിനോ മറ്റേതെങ്കിലും ആവശ്യത്തിനോ വേണ്ടി കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. ഈ മൃഗങ്ങളോട് തദ്ദേശീയർക്കുള്ള വൈകാരിക ബന്ധം പരിഗണിച്ചാണ് ഇത്തരമൊരു നിരോധനം സർക്കാർ എർപ്പെടുത്തിയത്. ശരാശരി ഭാരതീയൻറെ നിത്യജീവിതത്തിൽ പശുവിനും കാളക്കുമൊക്കെയുള്ള സ്വാധീനം വളരെ വലുതാണ്. ഭാരതത്തിലെ 70% ല്‍ അധികം ജനവിഭാഗങ്ങൾ ഗ്രാമങ്ങളിലാണ് വസിക്കുന്നത്.അവരുടെ ജീവിതങ്ങൾ പശുവുമായി വളരെയധികം ചേർന്നാണ് പോകുന്നത് പല ഗ്രാമങ്ങളിലും കുടിലുകൾക്കുള്ളിൽ തന്നെയാണ് പശുക്കളും അന്തിയുറങ്ങുന്നത്. കൂറ്റൻ ഫാമുകൾ നിർമ്മിച്ച് ഹോർമോണുകളും, മരുന്നുകളും കുത്തിവച്ച്, വാഹനങ്ങളിൽ കുത്തിനിറച്ച് അറവു ശാലകളിലെത്തിച്ച് പലപേരുകളിൽ അവയെ അകത്താക്കി മാത്രം ശീലമുള്ള 'ആധുനികനോളം' പ്രായോഗികതയും സാമ്പത്തിക നിപുണതയും ഇല്ലാത്തതിനാലാകണം മച്ചിപ്പശുക്കളും, കിഴവിപ്പശുക്കളും അടക്കം ഇന്ത്യൻ ഗ്രാമീണൻറെ കുടുംബാംഗങ്ങലോടൊപ്പം കുടിലുകളിൽ കഴിഞ്ഞു കൂടുന്നത്.
നമ്മെപ്പോലെ സഹജീവിയെപ്പോലും തൻറെ സാമ്പത്തിക ലാഭ-നഷ്ടങ്ങളിൽ തൂക്കിനോക്കി ഉപയോഗിക്കുവാനുള്ള വൈദഗ്ധ്യം അവൻ നേടിയിട്ടില്ല. അവനെ സംബന്ധിച്ചിടത്തോളം പാൽ ചുരത്തിയാലും ഇല്ലെങ്കിലും പശുവിനു തൻറെ വീട്ടിൽ സ്ഥാനമുണ്ട്.
പ്രായോഗിക വശം ചിന്തിക്കുകയാണെങ്കിൽ , നാൽക്കാലികൾ ഗ്രാമീണ സമ്പത്ത് വ്യവസ്ഥയുടെ-കാർഷിക വൃത്തിയുടെ നട്ടെല്ലായിരുന്നു. പശുവിനെ ആധാരമാക്കിയുള്ള ജീവിതവൃത്തിയ്ക്ക് ഇന്നും പ്രാധാന്യമുണ്ട് ഒരു ഗ്രാമത്തിൻറെ മുഴുവൻ ആവശ്യങ്ങൾക്കുമുള്ള, . ജൈവകൃഷി, പാചകവാതകം തുടങ്ങിയസുസ്ഥിര പരിഹാരങ്ങൾക്കു കാലിവളർത്തൽ സഹായിക്കുന്നു. 8
പശുക്കളെ ഭക്ഷണാവശ്യത്തിനായി കൊല്ലുന്നതുമായി ബന്ധപ്പെട്ട വിവാദം ഒരുപാട് തലങ്ങളിലൂടെ സൂക്ഷ്മതയോടെ സമീപിക്കപ്പെടേണ്ട ഒരു വിഷയമാണ്. അതിനു പകരം "ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുവാനുള്ള സ്വാതന്ത്ര്യത്തിൽ ഭരണകൂടം കൈകടത്തുന്നു " എന്നൊക്കെയുള്ള രാഷ്ട്രീയകുടിലത നിറഞ്ഞ മുറവിളികളാണ് ഇവിടെ മുഴങ്ങുന്നത്. ഭൂമി മുഴുവൻ മനുഷ്യനു വേണ്ടി സൃഷ്ടിയ്ക്കപ്പെട്ടു എന്ന അബ്രഹാമിക സൃഷ്ടിവാദത്തിലൂന്നിയ തത്വചിന്തയും അതിൽ നിന്നും ഉദ്ഭൂതമായ ഉപഭോഗതൃഷ്ണയുടെ അതിവൈകാരികതയും മാറ്റിവച്ച്, വിവേകത്തിന്റെയും, സഹവർത്തിത്വത്തിൻറെയും വഴി നാം തിരഞ്ഞെടുക്കണം.

അവലംബങ്ങൾ
1. http://www.who.int/mediacentre/factsheets/fs394/en/
2. http://www.iarc.fr/en/media-centre/pr/2015/pdfs/pr240_E.pdf
3. http://nih.gov/researchmatters/april2013/04222013meat.htm
4. http://archinte.jamanetwork.com/article.aspx?articleid=1697785
5. http://environment.nationalgeographic.com/environment/freshwater/embedded-water/
6. http://link.springer.com/article/10.1007%2Fs10584-014-1169-1
7. http://www.theguardian.com/environment/2008/sep/07/food.foodanddrink
8. http://www.love4cow.com/pdf/IIT%20Report%20final.pdf