അമൃത ഹോസ്പിറ്റലിനെ കുറിച്ചു വളരെ അപഹാസ്യമായ രീതിയില്‍ എഴുതിയ
ഒരു പോസ്റ്റു കണ്ടപ്പോള്‍ ചില കാര്യങ്ങള്‍ പറയണം എന്നു തോന്നുന്നു, പതിനാല് ലക്ഷം രൂപ വാങ്ങി ഓപറേഷന്‍ ചെയ്തത് തെറ്റായിപ്പോയി എന്നാണ് ആ മാന്യദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്,
കൂടാതെ ദുരിത ബാധിതര്‍ക്കും, ഭാവന രഹിതര്‍ക്കും വീട് വച്ചു കൊടുക്കുന്നു, ഒരുലക്ഷത്തോളം സ്ത്രീകള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നു ഒരു ശവപ്പെട്ടി പോലുംസൌജന്യമായ് കിട്ടാത്ത ഈ ലോകത്ത് ഇതൊക്കെ ചെയ്യണമെങ്കി
ചികിത്സ തേടി വരുന്ന എല്ലാവരെയും സൌജന്യമായി ചികിത്സിക്കാന്‍ മഠത്തിന് സാധിക്കില്ല മഠം കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. എല്ലാവരുടെയും കാര്യം അമൃതക്ക് നോക്കാന്‍ സാധിക്കുമോ ? വേറെ എത്രയധികം മഠങ്ങളും, ആശുപത്രികളും ഉണ്ട്, മറ്റൊരാശുപത്രിയെക്കുറിച്ചും വാ തുറക്കാത്ത താങ്കള്‍ എന്തേ അമൃതക്കെതിരെ മാത്രം ബഹളം വക്കുന്നു ? ക്രിസ്ത്യന്‍ മുസ്ലീം മാനേജ്മെന്റുകള്‍ നടത്തുന്ന, കോടികള്‍ വാരി സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മാത്രം ചെലവഴിക്കുന്ന എത്ര എത്ര ഹോസ്പിറ്റലുകളുണ്ട് അവയെക്കുറിച്ചെന്തേ നിശബ്ദത പാലിക്കുന്നൂ ? അല്ലെങ്കില്‍ തന്നെ ഇത്രയും സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ സൗജന്യമായ് നടത്താന്‍ ഗവണ്‍മെന്റ് മുന്നോട്ടു വരണം എന്നു പറയാത്തതെന്തേ ?
നിങ്ങള്‍ നികുതി കൊടുക്കുന്നത് സര്‍ക്കാരിനല്ലേ ? അമൃതാനന്ദമയി മഠത്തിനല്ലല്ലോ ?
അമൃതയില്‍ പണത്തിനു വേണ്ടി ശാസ്ത്ര ക്രിയ വൈകിച്ചിട്ടില്ല സര്‍ക്കാര്‍ തീരുമാനം ഉണ്ടാവാത്തതിനാലാണ് ശസ്ത്രക്രിയ വൈകിയത്. ഇതൊന്നും ചിന്തിക്കാതെ ഇത്രയധികം സേവനം ചെയ്യുന്ന ഒരു സ്ഥാപനത്തെ കരിവാരി തേക്കാന്‍ ശ്രമിക്കുന്ന താങ്കളോട് ഒരു കാര്യം ചോദിക്കട്ടെ, നിങ്ങള്‍ എന്ത് സംഭാവനയാണ് ഈ സമൂഹത്തിനു നല്‍കിയിട്ടുള്ളത് ?

ദയവായ് ഇനിയെങ്കിലും നന്മയെ അംഗീകരിക്കാന്‍ പഠിക്കൂ..