Showing posts with label ഐംസ്. Show all posts
Showing posts with label ഐംസ്. Show all posts

Sunday, July 15, 2012

കല്ലെറിയുന്നതിനു മുന്‍പ് ഒരു വാക്ക്..

     അമൃത ഹോസ്പിറ്റലിനെ കുറിച്ചു വളരെ അപഹാസ്യമായ രീതിയില്‍ എഴുതിയ  ഒരു  പോസ്റ്റു കണ്ടപ്പോള്‍ ചില കാര്യങ്ങള്‍ പറയണം എന്നു തോന്നുന്നു, പതിനാല് ലക്ഷം രൂപ വാങ്ങി ഓപറേഷന്‍ ചെയ്തത് തെറ്റായിപ്പോയി എന്നാണ് ആ  മാന്യദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്,
     ഇത് 14 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സങ്കീര്‍ണമായ രണ്ടു  ശസ്ത്രക്രിയകളാണ്. ഇതിനു പ്രഗത്ഭരായ ഡോക്ടര്‍മാരുടെയും മറ്റും  സേവനം ആവശ്യമാണ്‌, അവരെല്ലാവരും ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരാണ്, കൂടാതെ നേഴ്സുമാരുടെ ശമ്പളം,( സമരത്തോട് കൂടി അവരുടെ ശമ്പളവും വന്‍ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്നത് അറിയാമല്ലോ), അവര്‍ക്കൊക്കെ ശമ്പളം നല്‍കണം,.  മാത്രമല്ല  ശസ്ത്രക്രിയക്കു ഉപയോഗിക്കുന്ന വിലകൂടിയ മരുന്നുകള്‍ സൗജന്യമായ് അമൃത ആശുപത്രിക്ക് എവിടെ നിന്നെങ്കിലും കിട്ടുന്നതല്ല . ഇതിനൊന്നും സര്‍ക്കാര്‍ ധനസഹായവും ഇല്ല. മാത്രമല്ല അതാതു വകുപ്പുകളില്‍ സര്‍ക്കാര്‍ നികുതിയും കൃത്യമായ് അടക്കണം.കൂടാതെ ഇലക്ട്രിസിറ്റി ബില്ലുകള്‍, കോടിക്കണക്കിനു രൂപാ വിലയുള്ള ഉപകരണങ്ങള്‍,    ഇതിനൊക്കെ കൂടിയുള്ള തുകയാണ് രോഗിയില്‍ നിന്നും ഈടാക്കുന്നത്.  അല്ലാതെ പതിനാലു ലക്ഷം രൂപ അമൃതാനന്ദമയീ മഠത്തിനെടുത്ത്  ധൂര്‍ത്തടിക്കാനുള്ളതല്ല.(പത്ത് ലക്ഷം  രൂപയെ മഠം വാങ്ങിയിട്ടുള്ളൂ നാല് ലക്ഷം മഠം തന്നെയാണ് വഹിച്ചത്),

കൂടാതെ ദുരിത ബാധിതര്‍ക്കും, ഭാവന രഹിതര്‍ക്കും വീട് വച്ചു കൊടുക്കുന്നു, ഒരുലക്ഷത്തോളം സ്ത്രീകള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നു ഒരു ശവപ്പെട്ടി പോലുംസൌജന്യമായ് കിട്ടാത്ത ഈ ലോകത്ത് ഇതൊക്കെ ചെയ്യണമെങ്കില്‍ പണം വേണ്ടേ ?  അമൃതക്ക് പണം  ആകാശത്ത് നിന്നും പൊഴിഞ്ഞു വീഴുകയൊന്നുമില്ല. അത് കൊണ്ട് തന്നെ എല്ലാം എല്ലാവര്‍ക്കും സൗജന്യമായ് നല്‍കുവാനും സാധിക്കില്ല.  ഇത്രയേറെ ധാര്‍മിക രോഷം കൊള്ളുന്ന താങ്കള്‍ എത്ര രൂപ മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ട് ? അമ്മ ലോകത്തില്‍ എവിടെ ചെന്നാലും അങ്ങോട്ട്‌ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത് അത് യു എസ്സില്‍ ആയാലും, ബീഹാറിലായാലും, ജപ്പാനിലായാലും, ഗുജറാത്തിലായാലും എവിടെ ദുരിതമുണ്ടായപ്പോളും  അങ്ങോട്ട്‌ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്, ആശ്രമം എവിടെ നിന്നും പണം ചോദിച്ചു വാങ്ങാറില്ല.  ഒരു പൈസ പോലും വാങ്ങിക്കാതെ കഠിനാധ്വാനം ചെയ്യുന്ന ബ്രഹ്മചാരികളും   ഭക്തരും അധ്വാനിച്ചുണ്ടാക്കുന്ന പണമാണ്  ഓരോ സൌജന്യ ചികിത്സക്കും ഉപയോഗിക്കുന്നത്. 

ചികിത്സ തേടി വരുന്ന എല്ലാവരെയും സൌജന്യമായി ചികിത്സിക്കാന്‍  മഠത്തിന് സാധിക്കില്ല മഠം കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. എല്ലാവരുടെയും കാര്യം അമൃതക്ക് നോക്കാന്‍ സാധിക്കുമോ ? വേറെ എത്രയധികം മഠങ്ങളും, ആശുപത്രികളും ഉണ്ട്, മറ്റൊരാശുപത്രിയെക്കുറിച്ചും വാ തുറക്കാത്ത താങ്കള്‍ എന്തേ  അമൃതക്കെതിരെ മാത്രം ബഹളം വക്കുന്നു ?   ക്രിസ്ത്യന്‍ മുസ്ലീം മാനേജ്മെന്റുകള്‍ നടത്തുന്ന, കോടികള്‍ വാരി സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മാത്രം ചെലവഴിക്കുന്ന എത്ര എത്ര ഹോസ്പിറ്റലുകളുണ്ട് അവയെക്കുറിച്ചെന്തേ നിശബ്ദത പാലിക്കുന്നൂ ? അല്ലെങ്കില്‍ തന്നെ ഇത്രയും സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ സൗജന്യമായ് നടത്താന്‍ ഗവണ്‍മെന്റ് മുന്നോട്ടു വരണം എന്നു പറയാത്തതെന്തേ ?
നിങ്ങള്‍ നികുതി കൊടുക്കുന്നത് സര്‍ക്കാരിനല്ലേ ? അമൃതാനന്ദമയി മഠത്തിനല്ലല്ലോ ?

അമൃതയില്‍ പണത്തിനു വേണ്ടി ശാസ്ത്ര ക്രിയ വൈകിച്ചിട്ടില്ല സര്‍ക്കാര്‍ തീരുമാനം ഉണ്ടാവാത്തതിനാലാണ് ശസ്ത്രക്രിയ വൈകിയത്. ഇതൊന്നും ചിന്തിക്കാതെ ഇത്രയധികം സേവനം ചെയ്യുന്ന ഒരു സ്ഥാപനത്തെ കരിവാരി തേക്കാന്‍ ശ്രമിക്കുന്ന താങ്കളോട് ഒരു കാര്യം ചോദിക്കട്ടെ, നിങ്ങള്‍ എന്ത് സംഭാവനയാണ് ഈ സമൂഹത്തിനു നല്‍കിയിട്ടുള്ളത് ? 
ദയവായ് ഇനിയെങ്കിലും നന്മയെ അംഗീകരിക്കാന്‍ പഠിക്കൂ..

Thursday, December 8, 2011

നേഴ്സുമാര്‍ക്ക് നീതിവേണം രോഗികള്‍ക്കോ ?



നേഴ്സുമാരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം കുറെ ദിവസങ്ങള്‍ ആയി ആരംഭിച്ചിട്ട്, ഇപ്പോള്‍ ആ സമരം അമൃത ആശുപത്രിയിലേക്കും(AIMS) വ്യാപിച്ചിരിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഏതൊരു സമരവും പിന്തുണ അര്‍ഹിക്കുന്നതാണ്, തങ്ങളുടെ അവകാശത്തിനു വേണ്ടി മിന്നല്‍ പണിമുടക്ക് നടത്തുമ്പോള്‍ രോഗികളുടെ അവകാശങ്ങലെക്കുരിച്ച്ച് അവര്‍ മറന്നു പോകുന്നോ ? നെഞ്ചില്‍ കൈവെച്ച് ഏറ്റു ചൊല്ലിയ നൈറ്റിൻഗേൽ പ്രതിഞ്ജയിലെ വചനങ്ങള്‍ വിസ്മരിക്കപ്പെട്ടു പോയോ ?ഓപ്പറേഷന്‍ തീയറ്ററിന്റെ വാതിലുകള്‍ ഇറങ്ങി പുറത്ത് പോകുമ്പോള്‍ അകത്തു ഓപറേഷന്‍ ടേബിളിന്റെ മുകളില്‍ കിടക്കുന്ന രോഗികളെക്കുറിച്ച് അവര്‍ മറന്നു ഇട്ട യൂണിഫോമിനോട് അല്‍പ്പമെങ്കിലും ആത്മാര്‍ഥത, ചെയ്ത പ്രതിഞ്ഞയോടു കാണിക്കേണ്ട മിനിമം മര്യാദ ഇതൊക്കെ അവര്‍ പാലിച്ചുവോ ? അവര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാം എന്നാല്‍ മിന്നല്‍ പണി മുടക്ക് നടത്തുമ്പോള്‍ അവര്‍ പന്താടുന്നത് ആ ആശുപത്രിയിലെ പാവം രോഗികളുടെ ജീവന്‍ വച്ചാണ്. സ്വന്തം ബന്ധുക്കള്‍ ആണ് ആശുപത്രിയില്‍ കിടന്നിരുന്നത് എങ്കില്‍ അവര്‍ അത് ചെയ്യുമോ ? നേഴ്സ് മാരുടെ അവകാശത്തെക്കുറിച്ച് നൊമ്പരപ്പെടുന്നവര്‍, കണ്ണീരില്‍ ചാലിച്ച് കേള്‍വികളും ഭാവനകളും ചേര്‍ത്ത് കവിതയെഴുതുന്നവര്‍ ഇതിനെക്കുറിച് മിണ്ടില്ല എന്നറിയാം കാരണം ഇത് നടന്നത് അമൃതയില്‍ ആണല്ലോ...


ഏതാനും നാളുകള്‍ക്ക് മുന്പ് ഇതേ കേരളത്തില്‍; അസീസി കോളേജില്‍ സമരം ചെയ്ത നൂറ്റി അന്‍പത് നെഴ്സുമാരെ പിരിച്ചു വിടും എന്ന് ഭീഷണി മുഴക്കിയപ്പോള്‍ എവിടെയായിരുന്നു ഈ നേഴ്സ് സംരക്ഷകര്‍ ?
അതെ അറിയാം മാങ്ങയുള്ള മാവിനെ കല്ലേറ് കിട്ടുകയുള്ളൂ.അമൃത എന്ന ആശുപത്രിക്ക് സ്ഥലം വാങ്ങാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ആരംഭിച്ച പാര വയ്പ്പുകള്‍ ചില്ലറയല്ല..സ്ഥലം നല്‍കാതിരിക്കാന്‍ പാര വച്ചും, ലോറികള്‍ തടഞ്ഞും, പണിക്കാരുടെ കുടിലുകളിലേക്ക് തീ എറിഞ്ഞും, ലോറിയുടെ ടയരുകള്‍ക്ക് അള്ള്‌ വച്ചും, ഇടപ്പള്ളി സ്റെഷനിലെ റെയില്‍വേ മേല്‍പ്പാലം വരാതിരിക്കാന്‍ കേരളം മുതല്‍ കേന്ദ്രം വരെ പിടി മുറുക്കിയും, പല തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ നടത്തിയും ഒക്കെ അമൃത ആശുപത്രി പൂട്ടിക്കാന്‍ ആവുന്നത്ര ശ്രമിച്ചു, സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ അനാവശ്യമായ് അമൃതയുടെ പേര് വലിച്ചിഴച്ചു അങ്ങിനെ ഒക്കെ ചെയ്തവരുടെ പതിനെട്ടാമത്തെ അടവാണീ യൂണിയന്‍ നിര്‍മാണം, അമൃതയില്‍ പ്രശ്നങ്ങള്‍ മറ്റേതു സ്വകാര്യ ആശുപത്രിയിലെക്കാള്‍ വളരെക്കുറവാണ്. കാപ്പിറ്റെഷന്‍ ഫീസ് ആയി ഒരു രൂപ പോലും വാങ്ങാതെയാണ് അമൃതയില്‍ ജോലിക്കെടുക്കുന്നത്. അവിടെ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം നേഴ്സുമാരും അമൃതയിലെ സര്‍ട്ടിഫിക്കറ്റ്നു വേണ്ടി മാത്രം നില്‍ക്കുന്നവര്‍ ആണ്. മറ്റു ഹോസ്പിറ്റലുകളില്‍ രണ്ടു ഷിഫ്ടിനു ജോലി ചെയ്യുമ്പോള്‍ അമൃതയില്‍ മൂന്നു ഷിഫ്റ്റ്‌ ആണ് വച്ചിരിക്കുന്നത്.അതായത് മറ്റു ഹോസ്പിറ്റലുകളില്‍ 12 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ അമൃതയില്‍ ജോലി 8 മണിക്കൂര്‍ ആണ്.


യൂണിയന്‍ നിര്‍മ്മാണം നേഴ്സുമാരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അല്ല, നല്ല രീതിയില്‍ നടന്നു പോകുന്ന ഒരു സ്ഥാപനം പൂട്ടിക്കെട്ടിക്കാന്‍ മാത്രമാണെന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാം അതിനു ആളും അര്‍ത്ഥവും നല്‍കാന്‍ ഇടതനും,ഇടയനും,ഈഡനും ഒക്കെക്കൂടി ഉള്ളപ്പോള്‍ കാര്യങ്ങള്‍ സുഖം. ആശുപത്രിക്കുള്ളില്‍ കയറി ഉന്തും തള്ളും ഉണ്ടാക്കി കേരളക്കരയാകെ കണ്ണീരണിയിപ്പിക്കുന്ന നാടകീയ സംഭവങ്ങളും കൂടി തയാറായപ്പോള്‍ "ഗംഭീരം"
കേട്ടപാതി കേള്‍ക്കാത്ത പാതി ഇടതന്‍മാരും ഈഡന്‍മാരും ഇടപെടുന്നു ചര്‍ച്ച നടത്തുന്നു,കോടി പോക്കുന്നു, കാറിക്കൂവുന്നു എന്തൊക്കെ കാണണം !
അമൃതാ ഹോസ്പിറ്റലിനെ സംബധിച്ച്ചിടത്തോളം അപവാദങ്ങള്‍ പുതിയതല്ല ആശുപത്രി ആരംഭിച്ച സമയത്ത് 'പുരോഗമന പത്രത്തില്‍' "വൃക്കകള്‍ പിളരും കാലം" എന്നൊരു ലേഘനം എഴുതിയിരുന്നു.. എന്നിട്ട്  അവിടെ ചികിത്സിച്ച എത്രപേരുടെ വൃക്ക പോയി ?
നേര്സുമാരുടെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും കണക്കു പറയുന്നവര്‍ അങ്ങിനൊരു സ്ഥാപനം അവിടെ പടുത്തുയര്‍ത്താന്‍ വേണ്ടി ചോര നീരാക്കിയും,മാസങ്ങള്‍ ഉറക്കം കളഞ്ഞും പ്രയത്നിച്ചിട്ടുണ്ട് എന്നത് മറക്കരുത്.
അവരുടെ വിയര്‍പ്പിന്റെ ഫലമാണ് ആ ആശുപത്രി അല്ലാതെ നാടുനീളെ ഭീഷണിപ്പെടുത്തി ബക്കറ്റു പിരിവു നടത്തി കാശുണ്ടാക്കി അതുകൊണ്ട് കേട്ടിപ്പോക്കിയതല്ല.
ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാല്‍ സ്വന്തം ജോലിയോടും പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കമുള്ള രോഗികലോടും അല്പം പോലും ആത്മാര്‍ഥത കാണിക്കാതെ മിന്നല്‍ പണിമുടക്ക്‌ നടത്തിയ ഒറ്റ ഒരാളെപ്പോളും തിരിച്ചെടുക്കരുത് നാളെ മറ്റൊരാവശ്യത്തിനായ് ഓപ്പറേഷന്‍ തീയെറ്ററിനു ഉള്ളില്‍ രോഗിയുടെ ജീവന് വില ഇവര്‍ ചോദിക്കില്ല എന്നു എന്ത് ഉറപ്പാണ് ഉള്ളത് ?

കാര്യം എന്തായാലെന്താ " അമൃതക്ക്" എതിരെ രണ്ടു തെറി വിളിക്കാന്‍ കിട്ടിയ ചാന്‍സ് നഷ്ടപ്പെടുത്തണ്ട.അവര്‍ നല്‍കുന്ന ഉന്നത നിലവാരം ഉള്ള ചികിത്സയും,വിദ്യാഭ്യാസവും ഒന്നും നമുക്ക് പ്രശ്നം അല്ലല്ലോ..