
നേഴ്സുമാരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം കുറെ ദിവസങ്ങള്‍ ആയി ആരംഭിച്ചിട്ട്, ഇപ്പോള്‍ ആ സമരം അമൃത ആശുപത്രിയിലേക്കും(AIMS) വ്യാപിച്ചിരിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഏതൊരു സമരവും പിന്തുണ അര്‍ഹിക്കുന്നതാണ്, തങ്ങളുടെ അവകാശത്തിനു വേണ്ടി മിന്നല്‍ പണിമുടക്ക് നടത്തുമ്പോള്‍ രോഗികളുടെ അവകാശങ്ങലെക്കുരിച്ച്ച് അവര്‍ മറന്നു പോകുന്നോ ? നെഞ്ചില്‍ കൈവെച്ച് ഏറ്റു ചൊല്ലിയ നൈറ്റിൻഗേൽ പ്രതിഞ്ജയിലെ വചനങ്ങള്‍ വിസ്മരിക്കപ്പെട്ടു പോയോ ?ഓപ്പറേഷന്‍ തീയറ്ററിന്റെ വാതിലുകള്‍ ഇറങ്ങി പുറത്ത് പോകുമ്പോള്‍ അകത്തു ഓപറേഷന്‍ ടേബിളിന്റെ മുകളില്‍ കിടക്കുന്ന രോഗികളെക്കുറിച്ച് അവര്‍ മറന്നു ഇട്ട യൂണിഫോമിനോട് അല്‍പ്പമെങ്കിലും ആത്മാര്‍ഥത, ചെയ്ത പ്രതിഞ്ഞയോടു കാണിക്കേണ്ട മിനിമം മര്യാദ ഇതൊക്കെ അവര്‍ പാലിച്ചുവോ ? അവര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാം എന്നാല്‍ മിന്നല്‍ പണി മുടക്ക് നടത്തുമ്പോള്‍ അവര്‍ പന്താടുന്നത് ആ ആശുപത്രിയിലെ പാവം രോഗികളുടെ ജീവന്‍ വച്ചാണ്. സ്വന്തം ബന്ധുക്കള്‍ ആണ് ആശുപത്രിയില്‍ കിടന്നിരുന്നത് എങ്കില്‍ അവര്‍ അത് ചെയ്യുമോ ? നേഴ്സ് മാരുടെ അവകാശത്തെക്കുറിച്ച് നൊമ്പരപ്പെടുന്നവര്‍, കണ്ണീരില്‍ ചാലിച്ച് കേള്‍വികളും ഭാവനകളും ചേര്‍ത്ത് കവിതയെഴുതുന്നവര്‍ ഇതിനെക്കുറിച് മിണ്ടില്ല എന്നറിയാം കാരണം ഇത് നടന്നത് അമൃതയില്‍ ആണല്ലോ...
ഏതാനും നാളുകള്‍ക്ക് മുന്പ് ഇതേ കേരളത്തില്‍; അസീസി കോളേജില്‍ സമരം ചെയ്ത നൂറ്റി അന്‍പത് നെഴ്സുമാരെ പിരിച്ചു വിടും എന്ന് ഭീഷണി മുഴക്കിയപ്പോള്‍ എവിടെയായിരുന്നു ഈ നേഴ്സ് സംരക്ഷകര്‍ ?
അതെ അറിയാം മാങ്ങയുള്ള മാവിനെ കല്ലേറ് കിട്ടുകയുള്ളൂ.അമൃത എന്ന ആശുപത്രിക്ക് സ്ഥലം വാങ്ങാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ആരംഭിച്ച പാര വയ്പ്പുകള്‍ ചില്ലറയല്ല..സ്ഥലം നല്‍കാതിരിക്കാന്‍ പാര വച്ചും, ലോറികള്‍ തടഞ്ഞും, പണിക്കാരുടെ കുടിലുകളിലേക്ക് തീ എറിഞ്ഞും, ലോറിയുടെ ടയരുകള്‍ക്ക് അള്ള് വച്ചും, ഇടപ്പള്ളി സ്റെഷനിലെ റെയില്‍വേ മേല്‍പ്പാലം വരാതിരിക്കാന്‍ കേരളം മുതല്‍ കേന്ദ്രം വരെ പിടി മുറുക്കിയും, പല തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ നടത്തിയും ഒക്കെ അമൃത ആശുപത്രി പൂട്ടിക്കാന്‍ ആവുന്നത്ര ശ്രമിച്ചു, സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ അനാവശ്യമായ് അമൃതയുടെ പേര് വലിച്ചിഴച്ചു അങ്ങിനെ ഒക്കെ ചെയ്തവരുടെ പതിനെട്ടാമത്തെ അടവാണീ യൂണിയന്‍ നിര്‍മാണം, അമൃതയില്‍ പ്രശ്നങ്ങള്‍ മറ്റേതു സ്വകാര്യ ആശുപത്രിയിലെക്കാള്‍ വളരെക്കുറവാണ്. കാപ്പിറ്റെഷന്‍ ഫീസ് ആയി ഒരു രൂപ പോലും വാങ്ങാതെയാണ് അമൃതയില്‍ ജോലിക്കെടുക്കുന്നത്. അവിടെ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം നേഴ്സുമാരും അമൃതയിലെ സര്‍ട്ടിഫിക്കറ്റ്നു വേണ്ടി മാത്രം നില്‍ക്കുന്നവര്‍ ആണ്. മറ്റു ഹോസ്പിറ്റലുകളില്‍ രണ്ടു ഷിഫ്ടിനു ജോലി ചെയ്യുമ്പോള്‍ അമൃതയില്‍ മൂന്നു ഷിഫ്റ്റ് ആണ് വച്ചിരിക്കുന്നത്.അതായത് മറ്റു ഹോസ്പിറ്റലുകളില്‍ 12 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ അമൃതയില്‍ ജോലി 8 മണിക്കൂര്‍ ആണ്.
യൂണിയന്‍ നിര്‍മ്മാണം നേഴ്സുമാരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അല്ല, നല്ല രീതിയില്‍ നടന്നു പോകുന്ന ഒരു സ്ഥാപനം പൂട്ടിക്കെട്ടിക്കാന്‍ മാത്രമാണെന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാം അതിനു ആളും അര്‍ത്ഥവും നല്‍കാന്‍ ഇടതനും,ഇടയനും,ഈഡനും ഒക്കെക്കൂടി ഉള്ളപ്പോള്‍ കാര്യങ്ങള്‍ സുഖം. ആശുപത്രിക്കുള്ളില്‍ കയറി ഉന്തും തള്ളും ഉണ്ടാക്കി കേരളക്കരയാകെ കണ്ണീരണിയിപ്പിക്കുന്ന നാടകീയ സംഭവങ്ങളും കൂടി തയാറായപ്പോള്‍ "ഗംഭീരം"
കേട്ടപാതി കേള്‍ക്കാത്ത പാതി ഇടതന്‍മാരും ഈഡന്‍മാരും ഇടപെടുന്നു ചര്‍ച്ച നടത്തുന്നു,കോടി പോക്കുന്നു, കാറിക്കൂവുന്നു എന്തൊക്കെ കാണണം !
അമൃതാ ഹോസ്പിറ്റലിനെ സംബധിച്ച്ചിടത്തോളം അപവാദങ്ങള്‍ പുതിയതല്ല ആശുപത്രി ആരംഭിച്ച സമയത്ത് 'പുരോഗമന പത്രത്തില്‍' "വൃക്കകള്‍ പിളരും കാലം" എന്നൊരു ലേഘനം എഴുതിയിരുന്നു.. എന്നിട്ട് അവിടെ ചികിത്സിച്ച എത്രപേരുടെ വൃക്ക പോയി ?
നേര്സുമാരുടെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും കണക്കു പറയുന്നവര്‍ അങ്ങിനൊരു സ്ഥാപനം അവിടെ പടുത്തുയര്‍ത്താന്‍ വേണ്ടി ചോര നീരാക്കിയും,മാസങ്ങള്‍ ഉറക്കം കളഞ്ഞും പ്രയത്നിച്ചിട്ടുണ്ട് എന്നത് മറക്കരുത്.
അവരുടെ വിയര്‍പ്പിന്റെ ഫലമാണ് ആ ആശുപത്രി അല്ലാതെ നാടുനീളെ ഭീഷണിപ്പെടുത്തി ബക്കറ്റു പിരിവു നടത്തി കാശുണ്ടാക്കി അതുകൊണ്ട് കേട്ടിപ്പോക്കിയതല്ല.
ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാല്‍ സ്വന്തം ജോലിയോടും പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കമുള്ള രോഗികലോടും അല്പം പോലും ആത്മാര്‍ഥത കാണിക്കാതെ മിന്നല്‍ പണിമുടക്ക് നടത്തിയ ഒറ്റ ഒരാളെപ്പോളും തിരിച്ചെടുക്കരുത് നാളെ മറ്റൊരാവശ്യത്തിനായ് ഓപ്പറേഷന്‍ തീയെറ്ററിനു ഉള്ളില്‍ രോഗിയുടെ ജീവന് വില ഇവര്‍ ചോദിക്കില്ല എന്നു എന്ത് ഉറപ്പാണ് ഉള്ളത് ?
കാര്യം എന്തായാലെന്താ " അമൃതക്ക്" എതിരെ രണ്ടു തെറി വിളിക്കാന്‍ കിട്ടിയ ചാന്‍സ് നഷ്ടപ്പെടുത്തണ്ട.അവര്‍ നല്‍കുന്ന ഉന്നത നിലവാരം ഉള്ള ചികിത്സയും,വിദ്യാഭ്യാസവും ഒന്നും നമുക്ക് പ്രശ്നം അല്ലല്ലോ..