Sunday, July 15, 2012

കല്ലെറിയുന്നതിനു മുന്‍പ് ഒരു വാക്ക്..

     അമൃത ഹോസ്പിറ്റലിനെ കുറിച്ചു വളരെ അപഹാസ്യമായ രീതിയില്‍ എഴുതിയ  ഒരു  പോസ്റ്റു കണ്ടപ്പോള്‍ ചില കാര്യങ്ങള്‍ പറയണം എന്നു തോന്നുന്നു, പതിനാല് ലക്ഷം രൂപ വാങ്ങി ഓപറേഷന്‍ ചെയ്തത് തെറ്റായിപ്പോയി എന്നാണ് ആ  മാന്യദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്,
     ഇത് 14 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സങ്കീര്‍ണമായ രണ്ടു  ശസ്ത്രക്രിയകളാണ്. ഇതിനു പ്രഗത്ഭരായ ഡോക്ടര്‍മാരുടെയും മറ്റും  സേവനം ആവശ്യമാണ്‌, അവരെല്ലാവരും ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരാണ്, കൂടാതെ നേഴ്സുമാരുടെ ശമ്പളം,( സമരത്തോട് കൂടി അവരുടെ ശമ്പളവും വന്‍ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്നത് അറിയാമല്ലോ), അവര്‍ക്കൊക്കെ ശമ്പളം നല്‍കണം,.  മാത്രമല്ല  ശസ്ത്രക്രിയക്കു ഉപയോഗിക്കുന്ന വിലകൂടിയ മരുന്നുകള്‍ സൗജന്യമായ് അമൃത ആശുപത്രിക്ക് എവിടെ നിന്നെങ്കിലും കിട്ടുന്നതല്ല . ഇതിനൊന്നും സര്‍ക്കാര്‍ ധനസഹായവും ഇല്ല. മാത്രമല്ല അതാതു വകുപ്പുകളില്‍ സര്‍ക്കാര്‍ നികുതിയും കൃത്യമായ് അടക്കണം.കൂടാതെ ഇലക്ട്രിസിറ്റി ബില്ലുകള്‍, കോടിക്കണക്കിനു രൂപാ വിലയുള്ള ഉപകരണങ്ങള്‍,    ഇതിനൊക്കെ കൂടിയുള്ള തുകയാണ് രോഗിയില്‍ നിന്നും ഈടാക്കുന്നത്.  അല്ലാതെ പതിനാലു ലക്ഷം രൂപ അമൃതാനന്ദമയീ മഠത്തിനെടുത്ത്  ധൂര്‍ത്തടിക്കാനുള്ളതല്ല.(പത്ത് ലക്ഷം  രൂപയെ മഠം വാങ്ങിയിട്ടുള്ളൂ നാല് ലക്ഷം മഠം തന്നെയാണ് വഹിച്ചത്),

കൂടാതെ ദുരിത ബാധിതര്‍ക്കും, ഭാവന രഹിതര്‍ക്കും വീട് വച്ചു കൊടുക്കുന്നു, ഒരുലക്ഷത്തോളം സ്ത്രീകള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നു ഒരു ശവപ്പെട്ടി പോലുംസൌജന്യമായ് കിട്ടാത്ത ഈ ലോകത്ത് ഇതൊക്കെ ചെയ്യണമെങ്കില്‍ പണം വേണ്ടേ ?  അമൃതക്ക് പണം  ആകാശത്ത് നിന്നും പൊഴിഞ്ഞു വീഴുകയൊന്നുമില്ല. അത് കൊണ്ട് തന്നെ എല്ലാം എല്ലാവര്‍ക്കും സൗജന്യമായ് നല്‍കുവാനും സാധിക്കില്ല.  ഇത്രയേറെ ധാര്‍മിക രോഷം കൊള്ളുന്ന താങ്കള്‍ എത്ര രൂപ മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ട് ? അമ്മ ലോകത്തില്‍ എവിടെ ചെന്നാലും അങ്ങോട്ട്‌ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത് അത് യു എസ്സില്‍ ആയാലും, ബീഹാറിലായാലും, ജപ്പാനിലായാലും, ഗുജറാത്തിലായാലും എവിടെ ദുരിതമുണ്ടായപ്പോളും  അങ്ങോട്ട്‌ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്, ആശ്രമം എവിടെ നിന്നും പണം ചോദിച്ചു വാങ്ങാറില്ല.  ഒരു പൈസ പോലും വാങ്ങിക്കാതെ കഠിനാധ്വാനം ചെയ്യുന്ന ബ്രഹ്മചാരികളും   ഭക്തരും അധ്വാനിച്ചുണ്ടാക്കുന്ന പണമാണ്  ഓരോ സൌജന്യ ചികിത്സക്കും ഉപയോഗിക്കുന്നത്. 

ചികിത്സ തേടി വരുന്ന എല്ലാവരെയും സൌജന്യമായി ചികിത്സിക്കാന്‍  മഠത്തിന് സാധിക്കില്ല മഠം കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. എല്ലാവരുടെയും കാര്യം അമൃതക്ക് നോക്കാന്‍ സാധിക്കുമോ ? വേറെ എത്രയധികം മഠങ്ങളും, ആശുപത്രികളും ഉണ്ട്, മറ്റൊരാശുപത്രിയെക്കുറിച്ചും വാ തുറക്കാത്ത താങ്കള്‍ എന്തേ  അമൃതക്കെതിരെ മാത്രം ബഹളം വക്കുന്നു ?   ക്രിസ്ത്യന്‍ മുസ്ലീം മാനേജ്മെന്റുകള്‍ നടത്തുന്ന, കോടികള്‍ വാരി സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മാത്രം ചെലവഴിക്കുന്ന എത്ര എത്ര ഹോസ്പിറ്റലുകളുണ്ട് അവയെക്കുറിച്ചെന്തേ നിശബ്ദത പാലിക്കുന്നൂ ? അല്ലെങ്കില്‍ തന്നെ ഇത്രയും സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ സൗജന്യമായ് നടത്താന്‍ ഗവണ്‍മെന്റ് മുന്നോട്ടു വരണം എന്നു പറയാത്തതെന്തേ ?
നിങ്ങള്‍ നികുതി കൊടുക്കുന്നത് സര്‍ക്കാരിനല്ലേ ? അമൃതാനന്ദമയി മഠത്തിനല്ലല്ലോ ?

അമൃതയില്‍ പണത്തിനു വേണ്ടി ശാസ്ത്ര ക്രിയ വൈകിച്ചിട്ടില്ല സര്‍ക്കാര്‍ തീരുമാനം ഉണ്ടാവാത്തതിനാലാണ് ശസ്ത്രക്രിയ വൈകിയത്. ഇതൊന്നും ചിന്തിക്കാതെ ഇത്രയധികം സേവനം ചെയ്യുന്ന ഒരു സ്ഥാപനത്തെ കരിവാരി തേക്കാന്‍ ശ്രമിക്കുന്ന താങ്കളോട് ഒരു കാര്യം ചോദിക്കട്ടെ, നിങ്ങള്‍ എന്ത് സംഭാവനയാണ് ഈ സമൂഹത്തിനു നല്‍കിയിട്ടുള്ളത് ? 
ദയവായ് ഇനിയെങ്കിലും നന്മയെ അംഗീകരിക്കാന്‍ പഠിക്കൂ..

12 comments:

  1. People who makes such absurd accusations, dont even know or have heard about what a "Tertiary Level" Hospital is! They think AIMS is just like any other Govt/Private hospital with one Operation theater and a bunch of doctors who serve there for free....

    ReplyDelete
  2. ഇവിടെ പാവങ്ങള്‍ക്കായി ഒരു സര്‍ക്കരില്ലേ.. ജഗതി ശ്രീകുമാര്‍ അപകടത്തില്‍ പെട്ടപ്പോള്‍ ലക്ഷം രൂപ കേരള സര്‍ക്കാര്‍ ചിലവാക്കി വെല്ലൂരിലേക്ക് വിദഗ്ത ചികിത്സക്കായി കൊണ്ട് പോയി..ഇത്തരത്തില്‍ നിരവധി ഉധഹരണങ്ങള്‍..എന്തെ ഈ കുട്ടിയുടെ കാര്യത്തില്‍ അതുണ്ടായില്ല... കേരളത്തിലെ പത്തോളം വലിയ ആശുപത്രികള്‍ ചെയ്യാന്‍ തയ്യാറാവാത്ത ഒരു ചികിത്സ അമൃത ഹോസ്പിടല്‍ ഏറ്റെടുക്കുകയായിരുന്നു ..പന്ത്രണ്ടോളം വിദേശ ഡോക്ടര്‍മാര്‍ കൂടി ഉള്‍പ്പെട്ട സംഘം ആണ് ഇതു വിജയകരമായി നടത്തിയത് .ലേക്ക് -ഷോര്‍ ഹോസ്പിടല്‍ ഈ ചികിത്സയ്ക്ക് ചോദിച്ചത് ഇരുപത്തി മൂന്നു ലക്ഷമാണ് ...അമൃത പതിനാലും ..ചികിത്സയും ഓപ്പെറേഷനും തികച്ചും സൗജന്യം ആണെന്ന് കേള്‍ക്കുന്നു . വിദേശ ഡോക്ടര്‍മാരുടെ യാത്രാ ചിലവും ശമ്പളവും മാത്രമേ അമൃത ഈടാക്കിയുട്ടുള്ള്..അതും പാടില്ല എന്നാണെങ്കില്‍ .പിന്നെ എനിക്കൊന്നും പറയാനില്ല ..കാര്യമറിയാതെ വെറുതെ കീറുകയാണ് പലരും ..ഈ ഓപ്പറേഷന്‍ പരാജയ പെട്ടിരുന്നു എങ്കില്‍ എന്താകുമായിരുന്നു ആ ഹോസ്പിറ്റല്‍ എതിരെയുള്ള യുദ്ധം ..അതാണ്‌ പല മാനാജ്‌മെന്റും മടിച്ചു നിന്നത് .അമ്മയോടുള്ള കലിപ്പ് തീര്‍ക്കാന്‍ അവര്‍ വേറെ അവസരം തരും എന്റെ സുഹൃത്തുക്കളെ ..ഇതു അതിനുള്ള സമയമല്ല .

    ReplyDelete
  3. അനുയായികള്‍ കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കുന്ന കാര്യം ഒന്നും പറയണ്ട. വിദേശത്ത് നിന്നും കണക്കില്ലാത്ത കോടികള്‍ ആണ് ഇവരിലേക്ക് ഒഴുകുന്നത്‌.. .സ്വന്തം ജന്മദിനം കൊണ്ടാടാന്‍ ഒരു കോടി രൂപ മുടക്കിയ കാര്യം ആരും മരന്നിട്ടില്ലലോ? 1000 കോടി കള്ളക്കനക്ക് കാട്ടി മേടിച്ചിട്ട് 4 ലക്ഷം കൊടുക്കുന്നതിന്റെ കണക്കു പറയാന്‍ നാണമില്ലേ? ഇവരുടെ മറവില്‍ ഗുണ്ടകളുടെ വിളയാട്ടം ആണ് അവിടെ നടക്കുന്നത്. ഇവരെ പേടിച്ചു സര്‍ക്കാരുകളും എന്തിനു വിപ്ലവം പറയുന്ന പാര്‍ട്ടികള്‍ പോലും പ്രതികരിക്കില്ല. ഇതിനെല്ലാം മതത്തിന്‍റെ മറയും.

    ReplyDelete
    Replies
    1. Mr Justin.. There is a well known adage, "Fools are certain and Wise are doubtful". You proved to be the biggest fool. It is true like the daylight, that the money which MA Math posses is legal. Stay assured Mr, this money never reached any wrong hands but for several humanitarian and relief activities!

      May your god (which you have never ever seen) bless you! :-)

      Delete
    2. nice akshay... we support your comment...

      Delete
  4. വായില്‍ തോന്നിയ വെളിപാടുകള്‍ പറയുന്നതിന് മുന്‍പ് അനെഷിച്ചിട്ടു സംസാരിക്കുക
    വിദേശത്ത് നിന്നും കോടികള്‍ ഒഴുക്കുന്നു എന്നു പറഞ്ഞല്ലോ.. അമൃതാനന്ദമയി മഠത്തിലേക്ക് ഒഴുകുന്നതിന്റെ എത്രയോ ഇരട്ടിയാണ് ക്രിസ്ത്യന്‍ സംഘടനകളിലേക്ക് ഒഴുകുന്നത് എന്നാല്‍ അമൃതാനന്ദമയി മഠം ഈ പണം സാമൂഹ്യ പുരോഗതിക്കാന് ഉപയോഗിക്കുന്നത് ഇത് ഐക്യ രാഷ്ട്ര സഭ പോലും അന്ഗീകരിചിട്ടുള്ളതാണ്.
    പിന്നെ ഒരു കോടി മുടക്കിയ കഥ എവിടുന്നു കിട്ടി എന്നറിയില്ല ആണെങ്കില്‍ തന്നെ അന്ന് അവിടെ എത്തുന്ന പതിനായിരക്കണക്കിനു ആളുകള്‍ക്ക് മുഴുവന്‍ സൗജന്യമായ് ഭക്ഷണം കൊടുക്കാനും, മറ്റു സഹായങ്ങള് ചെയ്യാനും ആണ് പണം ചിലവഴിക്കുന്നത്. പിന്നെ അമ്രിതാനന്ദ മയിയുടെ ആശ്രമം ട്രസ്റ്റ്‌ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ എല്ലാ കണക്കുകളും ഗവണ്മെന്റിന്റെ കയ്യില്‍ ഉണ്ട്.
    കണക്കു ചോദിക്കാനാനെങ്കില്‍ കയ്യും കണക്കുമില്ലാത്ത്ത വേറെ പലതും ഉണ്ട്
    കോടികള്‍ മുടക്കിപനിത കൊട്ടാര സദൃശ്യമായ അരമനകള്‍, ഭദ്രാസനങ്ങള്‍, തിരുവല്ല മലങ്കര പള്ളി പോലെയും ഉള്ള മണി മന്ദിരങ്ങള്‍, സ്വാശ്രയ കോളേജുകള്‍, ഇവയുടെ ഒക്കെ സ്രോതസ് ഏതാണ് ?
    നാട് നീളെ താജ്മാഹളിനെയും മയ്സൂര്‍ കൊട്ടരത്തെയും മറ്റും അനുസ്മരിപ്പിക്കുന്ന പള്ളികള്‍ ഇവയുടെ സാമ്പത്തിക സ്രോതസ്സ് ഏതാണ് ?
    അതൊന്നും ആര്‍ക്കും അറിയണ്ടേ ? അതിനെക്കുറിച്ചെന്തേ ചിന്തിക്കാത്തത് ? അതിനെക്കുറിച്ചെന്തേ മിണ്ടാത്തത് ?

    ReplyDelete
  5. നമുക്ക് ചെയ്യാന്‍ കഴിയാത്ത ഒരു നല്ല കാര്യം മറ്റുള്ളവര്‍ ചെയ്യുമ്പോള്‍
    അതിനെ അങ്ങികരികാതെ എന്തിനാ വെറുതെ കുറ്റം പറയുന്നത് ..
    അതുകൊണ്ട് പിന്നിടോരവസരത്തില്‍ ചെയ്യാന്‍ പറ്റുന്നത്
    പോലും ചെയ്യാന്‍ തയ്യാറാകാതെ ഇരിക്കാനുള്ള ഒരു അവസരം
    നമ്മള്‍ തന്നെ ഉണ്ടാക്കണോ ...... ഇതിപോള്‍ അവര്‍ക്ക് ചെയ്യാന്‍
    പറ്റുന്നത് അവര്‍ ചെയ്തതുകൊണ്ടല്ലേ ഇങ്ങിനെയൊക്കെ കുറ്റം
    പറയാന്‍ ...വളരെ കഷ്ടമാണ് ഇത് കേട്ടോ ............

    ReplyDelete
  6. When ever we say some thing wrong about others even though your neighbors, you should have a clear understanding. Especially when talk about a person like "AMMA". Amma is a person who lives and even breath for the world. In this world we have heard people are losing moral values, but some are stupid because of lack of general knowledge. A person having minimum general knowledge will be able to understand the service of Mata Amritanandamayi Math for the suffering. And when you try to criticize others, you should have a minimum quality of helping a beggar with just giving at least food once in your life time. Otherwise please keep quit until you can serve the suffering and needy.

    ReplyDelete
  7. അമൃതാനന്ദമയി മഠത്തിലേക്ക് ഒഴുകുന്നതിന്റെ എത്രയോ ഇരട്ടിയാണ് ക്രിസ്ത്യന്‍ സംഘടനകളിലേക്ക് ഒഴുകുന്നത് എന്നാല്‍ അമൃതാനന്ദമയി മഠം ഈ പണം സാമൂഹ്യ പുരോഗതിക്കാന് ഉപയോഗിക്കുന്നത് ഇത് ഐക്യ രാഷ്ട്ര സഭ പോലും അന്ഗീകരിചിട്ടുള്ളതാണ്. കോടികള്‍ മുടക്കിപനിത കൊട്ടാര സദൃശ്യമായ അരമനകള്‍, ഭദ്രാസനങ്ങള്‍, തിരുവല്ല മലങ്കര പള്ളി പോലെയും ഉള്ള മണി മന്ദിരങ്ങള്‍, സ്വാശ്രയ കോളേജുകള്‍, ഇവയുടെ ഒക്കെ സ്രോതസ് ഏതാണ് ?

    ReplyDelete